
"ഹു ദി ഹെല്‍ ഈസ് ഹീ....?''.
നല്ല തറവാട്ടില്‍ പിറന്ന ത്രില്ലറുകള്‍ മനുഷ്യനെ എപ്പോഴും ജീവിക്കാന്‍ പ്രേരിപ്പിക്കും. മരണത്തേക്കാള്‍ വലിയ പരിശ്രമങ്ങള്‍ നടത്തുന്നതിന് അവരെ പ്രേരിപ്പിക്കും. മരണത്തേക്കാള്‍ വലിയ പരിശ്രമങ്ങള്‍ നടത്തുന്നതിന് അവരെ പ്രേരിപ്പിക്കും.ചിലപ്പോള്‍ ഈ ജന്‍മത്തിലും അതിന്റെ പോക്കിലുമുള്ള വ്യസനം കാരണം ആത്മഹത്യ


ഒരിക്കലും ഒരു വാടക കൊലയാളിയായി ഫോര്‍സിത്ത് തന്റെ നായകനെ അവതരിപ്പിച്ചിട്ടില്ല. എല്ലാ കാര്യത്തിലും പ്രൊഫഷണല്‍ ആണയാള്‍. അതേ സമയം തികഞ്ഞ ഏകാകിയും. ലക്ഷ്യം നേടാന്‍ വേണ്ടി ഏതറ്റം വരെയും സഞ്ചരിക്കാന്‍ അയാള്‍ക്ക് മടിയില്ല. തന്റെ ഇരയെ കുറിച്ചും ഇരയുടെ ദിനസരികളെ കുറിച്ചും, ഫ്രാന്‍സിന്റെ ചരിത്രത്തെ കുറിച്ചും ഉയരമുള്ള കെട്ടിടങ്ങളെ കുറിച്ചും അയാള്‍ ഗവേഷണം തന്നെ നടത്തുന്നുണ്ട്. ലിബറേഷന്‍ ഡേ എന്ന നിര്‍ണ്ണായകദിവസത്തില്‍ പരേഡ് ഗ്രൌണ്ടില്‍ നിന്ന് അഭിവാദ്യം സ്വീകരിക്കുന്ന ഡിഗോളിന്റെ തല ലക്ഷ്യമാക്കി ജാക്കള്‍ ഉതിര്‍ത്ത വെടിയുണ്ട, തന്റെ അടുത്തെത്തിയ മുതിര്‍ന്ന പട്ടാളക്കാരന്റെ അഭിവാദ്യം സ്വീകരിക്കാന്‍ കുനിഞ്ഞ ഡിഗോളിന്റെ തൊപ്പിയെ ഉരസി കടന്നു പോയത് ജാക്കളിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വിശദാംശങ്ങളില്‍ പോലും ശ്രദ്ധ പതിപ്പിച്ച് താന്‍ നടത്തിയ പദ്ധതിയില്‍ ആദ്യമായി വിധിയുടെ കരിനിഴല്‍ ഇടപെടുന്നത് ജാക്കള്‍ കണ്ടു. രണ്ടാമത് ഒരവസരത്തിന് വണ്ടി തോക്കുയര്‍ത്തിയെങ്കിലും വാതില്‍ ചവിട്ടി തുറന്നെത്തിയ കമ്മീഷണര്‍ ക്ളോഡ് ലേബലിന്റെ വെടിയേറ്റ് നിലത്ത് വീഴാനായിരുന്നു ജാക്കളിന്റെ വിധി. ഹോളിവുഡില്‍ എഡ്വാര്‍ഡ് ഫോക്സുമാണ് ജാക്കള്‍മാരായത്.ഫ്രെഡ് സിന്‍മാന്‍ സംവിധാനം ചെയ്ത ഡേ ഓഫ് ജാക്കളിന്റെ' ഏഴയലത്ത് എത്തില്ലെങ്കിലും സിബിമലയില്‍ സംവിധാനം ചെയ്ത ഓഗസ്റ്റ്-1 കലര്‍പ്പില്ലായ്മ കൊണ്ടും ക്യാപ്റ്റന്‍ രാജുവിന്റെ തകര്‍പ്പന്‍ പ്രകടനം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. 'ഈ ദൌത്യമേറ്റെടുത്താല്‍ എങ്ങനെയായിരിക്കും നിങ്ങളുടെ ഓപറേഷന്‍..?' എന്ന വിശ്വത്തിന്റെ (കെപിഎസി സണ്ണി) ചോദ്യത്തിന് 'ദാറ്റ്സ് നണ്‍ ഓഫ് യുവര്‍ ബിസിനസ്' എന്ന് പറഞ്ഞ് നടന്നടുക്കുന്ന ക്യാപ്റ്റന്‍രാജുവിന്റെ കഥാപാത്രം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണ്. "നമ്മള്‍ തമ്മില്‍ ഇതാദ്യമല്ലലോ തേവര്‍...' എന്നും സംശയിച്ചവരോട് അയാള്‍ മറുപടി പറയുന്നു. റോയിട്ടേഴ്സില്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന ഫ്രെഡറിക് ഫോര്‍സിത്ത് മികച്ച ഗവേഷണം നടത്തിയാണ് തന്റെ നോവലുകള്‍ തയാറാക്കുക. കള്ള പാസ്പോര്‍ട്ടുകള്‍ സംഘടിപ്പിക്കാന്‍ ജാക്കള്‍ നടത്തുന്ന വിശദമായ കരുനീക്കങ്ങള്‍ പിന്നീട് യഥാര്‍ത്ഥ ജീവിതത്തില്‍ പലരും അനുകരിച്ചത് പൊലീസിന് തലവേദനയായി. ചാള്‍സ് കാല്‍ത്രോപ്പ് എന്നയാളാണ് ജാക്കള്‍ എന്ന് കരുതിയാണ് ഫ്രഞ്ച് പൊലീസും ഇന്റലിജന്‍സും അവരുടെ നീക്കങ്ങള്‍ നടത്തിയത്. ഒടുവില്‍ ലിബറേഷന്‍ ഡേയില്‍ ജാക്കളിനെ ക്ളോഡ് ലേബല്‍ കൊന്ന ശേഷം കാല്‍ത്രോപ്പിന്റെ ഫ്ളാറ്റ് പരിശോധിക്കുകയായിരുന്ന പൊലീസിനെ അമ്പരപ്പിച്ച് താനാണ് കാല്‍ത്രോപ്പ് എന്ന് പറഞ്ഞ് ഒരാള്‍ പറയുന്നു.....അന്തം വിട്ട പൊലീസ് ചോദിക്കുന്നു- "ഹു ദി ഹെല്‍ ഈസ് ഹീ....?''. ഒരു അന്വേഷനും തൊടാന്‍ കഴിയാതെ ജാക്കള്‍ നിലനില്‍ക്കുന്നു. എനിക്കുറപ്പുണ്ട് വെടിയേറ്റ് വീണപ്പോഴും അയാള്‍ ആഗ്രഹിച്ചിരുന്നിരിക്കും- 'ഡിഗോള്‍ കുനിയാതിരുന്നെങ്കില്‍....തന്റെ വെടിയുണ്ട ലക്ഷ്യം കണ്ടിരുന്നെങ്കില്‍...' ദൈവത്തിന്റെയും വിധിയുടെയും ഇടപെടല്‍ ചില കളികളുടെ രസചരട് പൊട്ടിക്കുന്നത് പോലെയാണ് ജാക്കളിന്റെ കാര്യവും....
No comments:
Post a Comment