Sunday, July 3, 2011

വേറിട്ട വഴിയില്‍ ഒരു മേല്‍വിലാസം
വാകുകള്‍ക്ക് കൈമാറാന്‍ കഴിയാത്ത ചില അനുഭവങ്ങളുണ്ട് . ഉള്ളില്‍ മുറിപ്പാടുകള്‍ വീഴ്ത്തുന്ന, മറക്കാന്‍ ശ്രമിച്ചച്ചാലും പതിന്മടങ്ങ്‌ ശക്തിയോടെ തിരിച്ചടിക്കുന ചില വേദനകളുണ്ട്. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ തിരകതയില്‍ നവഘതനായ മാധവ രാമദാസന്‍ സംവിധാനം ചെയ്ത മേല്‍വിലാസം എന്നാ ചിത്രം ഈ ഗാനത്തില്‍ പെടും.സ്വദേശ് ദീപകിന്റെ ഹിന്ദി നാടകത്തെ ആസ്പതമാക്കി സൂര്യ കൃഷ്ണമൂര്‍ത്തി സാക്ഷാത്കരിച്ച വിഖ്യാത നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരം ആണിത്. ഇന്ത്യന്‍ സൈന്യത്തിലെ നടപ്പുദീനങ്ങളും, ചിട്ടവട്ടങ്ങളും ബൂടിനടിയിലെന്ന പോലെ ഞെരിച്ചമര്‍ത്തിയ ചില മനുഷ്യ ജന്മങ്ങളെ അടയാളപെടുതുന്ന ചിത്രമാണിത്. സ്വന്തം മേലുദ്യോഗസത്തര്‍ക്ക് നേരെ നിര ഒഴിച്ച സവര്‍ രാമചന്ദ്രനെ പട്ടാള കോടതി വിചാരണ ചെയുന്ന ഇടതനു ചിത്രം ആരംഭിക്കുനത്. കോടതി മുറിയില്‍ നിന്നും ക്യാമറ ഒരിക്കലും പുറത്തേക്കു പോകുന്നില്ല. വധങ്ങളും പ്രതിവാധങ്ങളും സത്യാ അന്വേഷ ഗലുമായ് രണ്ടു മണികൂര്‍ കോടതിമുറിയില്‍ താനെ ചുറ്റി തിരിയുകയാണ്. തട്ടുപൊളിപ്പന്‍ പാട്ടുകളോ സംഘടന്നംഗാലോ നായികയോ മറ്റു സ്ത്രീ കതപത്രങ്ങലോ മേല്‍ വിലാസത്തില്‍ ഇല്ല. രാത്രി കാവല്‍ ഡ്യൂട്ടി നോക്കിയിരുന്ന സവര്‍ രാമചന്ദ്രന്റെ ആക്രമണത്തില്‍ മേല് ഉദ്യോഗസ്ഥന്‍ ആയിരുന്ന ക്യാപ്റ്റന്‍ വര്‍മ കൊല്ലപെട്ടു. ഒപ്പം ഉണ്ടായിരുന്ന ക്യാപ്റ്റന്‍ ബി ഡി കപൂറിന് ഗുരുതരമായി പരികെട്ടു. സവര്‍ രാമചന്ദ്രന് അനുകൂലമായി വാദിക്കുന്ന ക്യാപ്റ്റന്‍ വികാസ് റോയി വസ്തുതകളെ തല നാരിഴ കീറി പരിശോടിച്ചും സാക്ഷി കൂട്ടില്‍ കയറി നിന്നവരെ എല്ലാം അടിമുടി വിറപ്പിച്ചും കുറിക്കു കൊള്ളുന്ന ലോ പോയിന്റ്‌ കളുമായി പോസ്റ്റ്‌ മോര്‍ത്റെം നടത്തിയപോള്‍ സൈന്യത്തിലെ ഉച്ച നീചത്വങ്ങളും വര്‍ണ്ണ വെറിയും മറ നീക്കി പുറത്തു വന്നു. അപരാധികള്‍ നിരപരാധികളും നിരപരാധികള്‍ അപരധികലുമായി. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥ പത്രങ്ങളില്‍ ഒന്നന്നു ക്യാപ്റ്റന്‍ വികാസ് റോയി. കടുവ ആക്രമിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് ഏഴു മുറി പാടുഘല്‍ എങ്കിലും കാണും എന്ന് ക്യാപ്റ്റന്‍ ബി ഡി കപൂരിനോടെ ആക്രോശിക്കുന്ന വികാസ് റോയിയെ ഒന്നാം തരം സംഭാഷണ ചാരുത കൊണ്ടും സൂക്ഷ്മആഭിനയം കൊണ്ടും സുരേഷ് അനശ്വരം ആക്കി.
രാമ ചന്ദ്രന്‍ ആവുന പാര്‍തിപന്‍ ഉള്ളില്‍ ഒതുക്കുന്ന തീവ്ര വേദനകള്‍ പ്രേക്ഷകര്‍ക്ക്‌ അനുഭവ വേധ്യമാണ്‌. മൂനോ നാലോ ഡയലോഗ് കല്‍ മാത്രമേ പാര്‍തിപന് ഉള്ളു . പക്ഷെ സവര്‍ രാമ ചന്ദ്രന്‍ ഉള്ളില്‍ ഒതുക്കിയ തീവ്ര വേദനകള്‍ നമ്മുക്ക് അനുഭവ വെധ്യമാന്നു. കീഴ്‌ ഉദ്യോഘാസ്താര്‍ക്ക് പുഴുക്കളുടെ വില പോലും കല്പിക്കാത്ത ബി ഡി കപൂറിനെ കൃഷ്ണകുമാര്‍ ഭദ്രമാക്കി. തലൈവാസല്‍ വിജയ്‌ , നിഴല്‍കള്‍ രവി, അശോകന്‍, വിരലില്‍ എന്നവുന്നവരെ മേല്‍വിലാസത്തില്‍ ഉള്ളു. പക്ഷെ എല്ലാവരും തങ്ങളുടെ ദൌത്യം മനോഹരമായി നിറവേറ്റി. പട്ടാള മുറിയുടെ നാലു ചുവരുകള്‍ ക്കുളില്‍ മാത്രം ഒതുങ്ങുന്ന ഒരു ദുരന്ത കഥയെ കാണികളെ മുഷിപ്പികാതെ അവതരിപ്പിക്കുന്നതില്‍ ആനന്ദ് ബാലകൃഷ്ണന്റെ ക്യാമറയും വിജയിച്ചു. ശബ്ദ ലേഖനത്തിന്റെ അപാര സാദ്യതകള്‍ വളരെ കാലങ്ങള്‍ക്ക് ശേഷം മലയാള സിനിമയെ ഭോദ്യപെടുത്തനും മേല്‍ വിലാസം എന്ന ചിത്രത്തിന് കഴിഞ്ഞു. സൂര്യ കൃഷ്ണമൂര്‍ഹിയുടെ തിരകതയും ഡയലോഗ് ഉം മികച്ചതാണ്. പക്ഷെ സ്വദേശ് ദീപകിന്റെ കോര്‍ട്ട് മര്ശിഅല് എന്ന നാടകത്തില്‍ നിന്നും തിര കഥ ക്ക് എത്ര മാത്രം മുന്നേറാന്‍ കഴിഞ്ഞു എന്നത് സംശയം ആണ്. ക്ലൈമാക്സ്‌ ഇല്‍ വരുന്ന അമ്മു എന്ന പെണ്‍കുട്ടി തന്റെ സംഭാവന ആണെന് സൂര്യ കൃഷ്ണമൂര്‍തി പറയുന്നു. പക്ഷെ അമ്മു വിന്റെ അഭിനയവും മൂഹുര്തങ്ങളും നാടകത്തിന്റെ ചെടിപ്പു ഉളവാക്കും. ആദ്യം വരുന്ന ജൂനിയര്‍ പട്ടാളക്കാരും സാമാന്യ ബോര്‍ ആയി. എന്തായാലും മലയാള സിനിമയുടെ ചരിത്രത്തില്‍ വേറിട്ട ഒരു വഴി ആണ് മേല്‍വിലാസം അടയാളപെടുതുനത്.