Wednesday, June 8, 2016
Tuesday, May 17, 2016
ഡിസ്ഗ്രൈസ്
ജെ എം കൂറ്റ്സെ
എത്ര ദിവസം താങ്ങാനാണ് ആലോചിക്കുന്നത് ?
ഒരാഴ്ച, തൽക്കാലത്തേക്ക് ഒരാഴ്ച, അത്രയും ദിവസം എന്നെ സഹിക്കാൻ പറ്റുമോ?
നിങ്ങൾക്ക് ഇഷ്ടമുള്ളത് വരെ ഇവിടെ തങ്ങാം. പക്ഷെ, ബോറടിക്കുമോ എന്ന് പേടിയുണ്ട്.
ഒരിക്കലുമില്ല
ഒരാഴ്ചക്ക് ശേഷം എന്താ പരിപാടി ?
എനിക്കറിയില്ല, ഒരുപക്ഷെ ഒരു ദീർഘ യാത്ര.
എന്തായാലും, നിങ്ങൾ ഇവിടെയുള്ളത് സന്തോഷം
എനിക്കും ഇഷ്ടമാണ്, പക്ഷെ നീയുമായുള്ള സൌഹൃദം കാത്തുസൂക്ഷിക്കണം. കുറേക്കാലം ഒരുമിച്ച് കഴിയുന്നവർ ഒരിക്കലും നല്ല സുഹൃത്തുക്കൾ ആകില്ല
വെറും സന്ദർശനം അല്ലിത്. ഒരു അഭയം തേടലാണെന്ന് എനിക്ക് തോന്നുന്നു. ഉപാധികളില്ലാത്ത അഭയം തേടൽ...അങ്ങനെ കരുതട്ടെ ??
അഭയാർഥികളുടെ ഇടത്താവളത്തെക്കാൾ എത്രയോ മെച്ചമാണ് ഇവിടെ...ഇതെല്ലാം ഞാൻ ചോദിച്ചുവാങ്ങിയതാണ്. അവർ എനിക്ക് മുന്നിൽ ഒരു ഡീൽ വെച്ചിരുന്നു. അതിനെക്കാൾ മെച്ചം ഇതാണെന്ന് എനിക്ക് തോന്നി..
എന്തായിരുന്നു ആ ഡീൽ ?
നല്ലനടപ്പ്. കൌൺസിലിങ്ങ് എന്ന് ഓമനപ്പേര്.
എന്തായിരുന്നു അവർ പറഞ്ഞത് ?
ആരോപണ-പ്രത്യാരോപണങ്ങൾ, സ്വയം വിമർശനം , പൊതുമാപ്പ്...അതെല്ലാം അംഗീകരിക്കാൻ പറ്റാത്ത വിധം പഴഞ്ചനായി പോയി ഞാൻ. അതിനെക്കാൾ ഭേദം, ഒരു ചുവരിനോട് വെറുതെ ചേർത്തുനിർത്തി എന്നെ വെടിവെച്ചു കൊല്ലാമായിരുന്നു. പൌരോഹിത്യത്തിന്റെ കാലമാണിത്. സ്വകാര്യജീവിതം പൊതുമദ്ധ്യത്തിൽ വിചാരണ ചെയ്യപ്പെടുന്നു. അവർക്ക് വേണ്ടത് ഒരു കാഴ്ചവസ്തു. പശ്ചാത്തപിച്ച്, നെഞ്ചത്തടിച്ച് കരയാൻ പറ്റിയ ഒരു കാഴ്ച വസ്തു.
( സത്യത്തിൽ,അവർ ആശിച്ചത് എന്നെ ഷണ്ഡൻ ആക്കുകയാണ്, എന്നുകൂടി അവളോട് പറയണം എന്നുണ്ടായിരുന്നു. പക്ഷെ, ഒരു മകളോട് എങ്ങനെയാണ് അത് പറയുക ?. മറ്റൊരാൾ പറയുന്നതുപോലെ , സ്വന്തം വാക്കുകൾക്ക് ചെവിയോർക്കുമ്പോൾ, ഇത് വരെ അനുഭവിച്ച നിന്ദയെല്ലാം അതിഭാവുകത്വമായി മാറുകയാണോ എന്നയാൾ സംശയിച്ചു)
അപ്പോൾ, നിങ്ങൾ ഇപ്പോഴും നിന്ന ഇടത്ത് തന്നെ നിൽക്കുകയാണോ? അൽപ്പമൊരു വിട്ടുവീഴ്ച കാണിച്ചാൽ എന്താണ് പ്രശ്നം ?. പിടിവാശി കാണിക്കുന്നത് ഹീറോയിസം അല്ല കേട്ടോ ?
ഞാൻ പരാതിപ്പെടുന്നില്ലല്ലോ?. മോശമെന്ന് മറ്റുള്ളവർ വിധിയെഴുതിയ ഒരു കുറ്റത്തിന് മാപ്പിരക്കുന്നതും, അവരുടെ അനുകമ്പ പ്രതീക്ഷിക്കുന്നതും വെറുതെയാണ്. ഒരു പ്രായം കഴിഞ്ഞാൽ, ഒരാൾ ഒന്നിനും കൊള്ളാത്തവനാകും. അനിവാര്യമായ വിധി അംഗീകരിച്ച്,
ശിഷ്ട ജീവിതം നയിക്കുകയാണ് നല്ലത്.
നേരത്തെ കിടന്നെങ്കിലും, അർദ്ധരാത്രി നായ്ക്കളുടെ പരിഭ്രമിപ്പിക്കുന്ന കുരകൾ അയാളെ ഉണർത്തി. ഒരു നായ യാന്ത്രികമായി തുടങ്ങിയ കുര, മറ്റുള്ളവർ തോൽക്കാൻ മനസില്ലാതെ ഏറ്റുപിടിച്ചു.
നിങ്ങൾ ഒരു കല്യാണം കൂടി കഴിക്കുന്നോ ?
എന്റെ തലമുറയിൽ പെട്ട ആൾക്കാർക്ക് പറഞ്ഞിട്ടുള്ള കാര്യമല്ലത്.
അപൂർണകാമനകൾ, ചെറുപ്പത്തിലും വാർധക്യത്തിലും മ്ലേച്ചമാണ്.
ഞാൻ കണ്ടുമുട്ടിയ ഓരോ പെണ്ണും ജീവിതത്തെ കുറിച്ച് എന്തെങ്കിലുമൊക്കെ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഒരർത്ഥത്തിൽ എന്നെ കൂടുതൽ മെച്ചപ്പെട്ട ഒരു പുരുഷനാക്കിയതും അവരാണ്.
നിങ്ങളുമായി ഇടപഴകിയ സ്ത്രീകൾക്കും അങ്ങനെതന്നെ തോന്നിയിട്ടുണ്ടാവുമോ?
ഒന്ന് തറപ്പിച്ചുനോക്കിയപ്പോൾ, പൊട്ടിച്ചിരിച്ച് - 'വെറുതെ തമാശ പറഞ്ഞതാണെന്ന് ' അവൾ കൊഞ്ചി.
ശരി, എനിക്ക് തോന്നും വരെ ഇവിടെ തന്നെ നിൽക്കാം. പക്ഷെ, കൂടുതൽ മിടുക്കൻ ആകണമെന്ന് എന്നോട് ആരും പറയരുത്. നന്നാവാൻ ഞാൻ മാനസികമായി തയ്യാറായിട്ടില്ല. എനിക്ക് എന്നും ഞാനായി തന്നെ ജീവിക്കണം.
അപ്പോൾ, നിങ്ങൾ ഒരിക്കലും നന്നാകാൻ ഉദ്ദേശിച്ചിട്ടില്ലാല്ലേ ? - അമ്മയുടെ സ്വരത്തിൽ അവൾ അയാളെ കളിയാക്കി. പക്ഷേ, മകളുടെ നർമ്മം കൂടുതൽ മൂർച്ചയുള്ളതാണ്. അഴകും നർമ്മവും ഉള്ള സ്ത്രീകളോടാണ് അയാൾ എന്നും ആകർഷിക്കപ്പെട്ടിട്ടുള്ളത്. ആത്മാർഥമായി പരിശ്രമിച്ചിട്ടും മെലാനിയിൽ നർമ്മത്തിന്റെ തരിമ്പുപോലും കണ്ടെത്താൻ അയാൾക്ക് സാധിച്ചിരുന്നില്ല. വീണ്ടും ആസക്തിയുടെ ചെറുതിര അയാളുടെ ശരീരത്തിലൂടെ കടന്നു പോയി. മകളിൽ നിന്നും അത് മറച്ചുവെക്കാൻ അയാൾ പാടുപെട്ടു. ലൂസി തന്നെ സാകൂതം നിരീക്ഷിക്കുന്നതറിഞ്ഞ് അയാൾ വെളിയിലേക്കിറങ്ങി. നായക്കുട്ടികൾ അയാളെ കണ്ടതും ഉന്മെഷവാന്മാരായി. കൂട്ടിനുള്ളിൽ, മുന്നോട്ടും പിന്നോട്ടും തിരിഞ്ഞുകളിച്ച് അവറ്റ മുരണ്ടു. പക്ഷെ, ബുൾഡോഗ് തള്ള, കൂട്ടിനുള്ളിൽ നിശ്ചലം കിടന്നു. അയാൾ കൂട് തുറന്നപ്പോൾ, അവൾ തലപൊക്കി ഒന്നുനോക്കി, അയഞ്ഞ മുലകളുമായി
വീണ്ടും ചാഞ്ഞുകിടന്നു. അയാൾ കൂടിനുള്ളിൽ കയറി, അവളുടെ അരികിൽ മുട്ടുകുത്തിയിരുന്നു, രോമച്ചെവികളിൽ ഉഴിഞ്ഞുകൊണ്ട് മന്ത്രിച്ചു - ''നമ്മൾ ഉപേക്ഷിക്കപ്പെട്ടവരല്ലേ ......?''
Saturday, February 7, 2015
'യെന്നെ അറിന്താല്‍'
എത്രവട്ടം പറഞ്ഞാലും ഗൌതം മേനോന് മതിയാവാത്ത കഥയാണ് 'യെന്നെ അറിന്താല്‍' എന്ന ചിത്രത്തിന്റെയും പ്രമേയം. "നല്ലവനും കെട്ടവനും തമ്മിലുള്ള അന്ത്യമില്ലാത്ത യുദ്ധവും ആ -യുദ്ധത്തില്‍ ആര് ജയിക്കുന്നുവെന്നതുമാണ് ഉലകത്തിന്റെ സമ്മറിയെന്നും''- ക്ളൈമാക്സില്‍ നായകന്റെ അന്തര്‍ഗതം. സത്യദേവ് ഐപിഎസ് (അജിത്) എന്ന പൊലീസ് ഉദ്യോഗസ്ഥനും 'ചുവന്നതാടി'ക്കാരും തമ്മിലുള്ള അവസാനിക്കാത്ത സമരം, ഹെമാനിക (തൃഷ കൃഷ്ണന്‍) എന്ന നര്ത്തകി യുമായി അയാളുടെ അനുരാഗം, ഹെമാനികയുടെ കൊലപാതകത്തിനു ശേഷം അവളുടെ മകള്‍ ഇഷയുമൊത്തുള്ള അയാളുടെ ജീവിതം, വീണ്ടും ഔദ്യോഗിക ജീവിതത്തിലേക്ക് അയാളെ തിരിച്ചെത്തിക്കുന്ന തേന്‍മൊഴി (അനുഷ്ക), വിക്ടര്‍ (അരുണ്‍വിജയ്) എന്ന പ്രതിനായകനുമായുള്ള അന്ത്യയുദ്ധം...ഇത്രയുമാണ് 'യെന്നെ അറിന്താല്‍' എന്ന സിനിമയുടെ ആകെത്തുക.
'കാക്ക കാക്ക', വേട്ടയാട് വിളയാട്' എന്നീ പൊലീസ് കഥകളുടെ സ്വാഭാവികമായ തുടര്‍ച്ചയും അന്ത്യവുമാണ് പൊലീസ് ട്രലജിയിലെ മൂന്നാംഭാഗമായ 'യെന്നെ അറിന്താല്‍'. എത് പ്രതിസന്ധിയിലും ഉലയാത്ത നായകന്,
നീണ്ട മുടിയും മരണം വരെ ഒടുങ്ങാത്ത ആത്മവിശ്വാസവും കൈമുതലായുള്ള പ്രതിനായകന് , നിലപാടുള്ളവളും ദാമ്പത്യജീവിതത്തിന്റെ കയ്പ്പറിഞ്ഞവളുമായ നായിക, മകനെ / മകളെ ഒരു പൂര്‍ണമുഷ്യായി വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കള്‍ക്കുള്ള ഗുണപാഠങ്ങള്‍, തുടങ്ങി-
ഗൌതം സിനിമകളുടെ എല്ലാ സ്വഭാവവും കോര്‍ത്തിണക്കിയിരിക്കുന്നു ഈ മൂന്നാംഭാഗത്തില്‍. അസ്വാഭാവികമായ ആഖ്യാനം ആണ് 'യെന്നെ അറിന്താല്‍' എന്ന സിനിമയുടേത്. പ്രവചനീയമായ കഥയ്ക്ക് പ്രതീക്ഷ തെറ്റിക്കുന്ന ആഖ്യാനം കൂടിയില്ലെങ്കില്‍ സംഭവിച്ചേക്കാവുന്ന അത്യാഹിതത്തെ കുറിച്ച് സംവിധായകനുള്ള ബോധ്യമാണ് ഇതിനു കാരണം. സംഭവിക്കാന്‍ പോവുന്നതെല്ലാം ഒരൊറ്റ സ്വീക്വന്‍സില്‍ ആദ്യം തന്നെ അവതരിപ്പിച്ച ശേഷം പിന്നീട് വിശദാംശങ്ങളിലേക്ക് കടക്കുന്ന ശൈലി കൌതുകകരമാണ്. കൊടുംകുറ്റവാളിയെ പിടികൂടാന്‍ ഓട്ടോഡ്രൈവര്‍ വേഷത്തില്‍ കാത്തുനില്ക്കുന്ന സത്യദേവ് പൂര്‍ണഗര്‍ഭിണിയായ ഹെമാനികയെ ആശുപത്രിയില്‍ എത്തിക്കുന്നതും തുടര്‍ന്ന് ഇവര്‍ തമ്മില്‍ ആത്മബന്ധം ഉടലെടുക്കുന്നതും സ്വാഭാവികമായി ചിത്രീകരിച്ചിരിക്കുന്നു. രക്തചൊരിച്ചിലുകള്‍ക്കിടയില്‍ ഇതള്‍വിടരുന്ന ഈ പ്രണയകഥയ്ക്ക് അസാധാരണമായ ഒരു വശ്യതയുണ്ട്. വേട്ടയാട് വിളയാടില്‍ രാഘവന്‍ ഐപിഎസും (കമല്‍ഹാസന്‍) ആരാധനയും (ജ്യോതിക) തമ്മിലുള്ള പ്രണയം തന്നെയല്ലേ ഇതെന്ന് ചോദിച്ചാല്‍, അതിന്റെ മറ്റൊരു വെര്‍ഷന്‍ ആണെന്നാവും സംവിധായകന്റെ ഉത്തരം.
ആകാശത്തോളം വലിപ്പമുള്ള വിക്ടര്‍ എന്ന പ്രതിനായകനെ അതുല്യമാക്കിയ അരുണ്‍വിജയിന്റെ പ്രകടത്തിന്റെ പേരിലാവും 'യെന്നെ അറിന്താല്‍' ഭാവിയില്‍ ഓര്‍മിക്കപ്പെടുക. നായകൻറെ ഒരോ അടവും മുന്‍കൂട്ടികാണുന്ന വിക്ടറും സത്യദേവും തമ്മിലുള്ള ആത്മബന്ധം ആകര്‍ഷണീയമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, വിക്ടറും സത്യദേവും തമ്മിലുള്ള അന്തരം ചെറുതാണ്. നന്മയോ തിന്‍മയോ ഏത് തെരഞ്ഞെടുക്കണമെന്ന സ്വാതന്ത്രം വ്യക്തികള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രധാനം. തെരഞ്ഞെടുത്ത നിലപാടിൽ ഉറച്ചു നില്കേണ്ടത് നിലനില്പ്പിന്റെ പ്രശ്നം ആണ് . ഇതിൽ കഥാപാത്രങ്ങളെ അശക്തരാക്കുന്നത് ബന്ധങ്ങളാണ്. ഈ രീതിയില്‍ ചിട്ടപ്പെടുത്തിയ കഥയ്ക്ക് അതുകൊണ്ടു തന്നെ ആഗോള മാനം അവകാശപ്പെടാം.. എന്നാല്‍ ഇനി ഒരിക്കല്‍കൂടി ഈ കഥ വിജയിക്കുമോയെന്ന സന്ദേഹം സംവിധായകന് ഉണ്ടാകും എന്ന് തന്നെയാണ് പ്രേക്ഷകന്റെ പ്രതീക്ഷയും..
Tuesday, November 4, 2014
'ഗോണ്‍ ഗേള്‍' ദാമ്പത്യഅപരലോകം
ഓര്‍ഹന്‍ പാമുക്കിന്റെ 'ബ്ലാക്ക്‌ബുക്ക്' എന്ന നോവലും ഡേവിഡ് ഫിഞ്ചറുടെ പുതിയ സിനിമ 'ഗോണ്‍ഗേളും' തുടങ്ങുന്നത് ഒരേ ഇടത്ത് തന്നെ. ബ്ലാക്ക്‌ബുക്കില്‍ ഒരു സായാഹ്ത്തില്‍ വീട്ടിലെത്തുന്ന ഗാലിപ്പ് എന്ന അഭിഭാഷന്‍ ഭാര്യ റൂയയുടെ അഭാവത്തില്‍ അത്ഭുതപ്പെടുന്നു. ഗോണ്‍ഗേളില്‍ നായകന് നിക്ക് വീട്ടിലെത്തുമ്പോള്‍ ഭാര്യ ആമിയെ കാണാതെ ഭയപ്പെടുന്നു. അന്നേ ദിവസം ആമിയുടെയും നിക്കിന്റെയും അഞ്ചാം വിവാഹവാര്‍ഷികമാണെന്ന പ്രത്യേകതയുമുണ്ട്.
ആമിയുടെ സ്വര്‍ണ്ണതലമുടിയിഴകള്‍ താലോലിക്കുന്ന നിക്കിലാണ് സിനിമ തുടങ്ങുകയും അവസാനിക്കുകയും ചെയുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ അയാളുടെ ആത്മഗതം ഇങ്ങയൊണ്- '' നീ എന്താണ് ആലോചിക്കുന്നത്?. നിനക്ക് എന്താണ് അനുഭവപ്പെടുന്നത്?. നാം ഇരുവരും പരസ്പരം എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നത്?''- ഏത് വിവാഹവും സൃഷ്ടിക്കുന്ന അടിസ്ഥാനചോദ്യങ്ങള്‍ ഇതൊക്കെയാണെന്ന് നിക്ക് കൂട്ടിചേര്‍ക്കുന്നു.
ആമിയും നിക്കും പരസ്പരം കണ്ടുമുട്ടുന്നതും പ്രണയബദ്ധരാവുന്നതും വിവാഹിതരാവുന്നതും ദാമ്പത്യജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവുന്നതും നിക്കിന്റെ ഓര്‍മകളിലൂടെയും ആമിയുടെ ഡയറിക്കുറിപ്പിലൂടെയും നാം കാണുന്നു. മനശാസ്ത്രജ്ഞരായ ആമിയുടെ മാതാപിതാക്കള്‍ അവളുടെ കുട്ടിക്കാലത്തെ അവലംബിച്ച് സൃഷ്ടിച്ച
ആമി കഥാപരമ്പരയിലെ നായികയായത് കൊണ്ട് ആമിയുടെ അഭാവം വലിയവാര്‍ത്തയാവുന്നു. ഭാര്യയുടെ ദിനചര്യകളെ കുറിച്ചോ സുഹൃത്തുക്കളെ പറ്റിയോ രക്തഗ്രൂപ്പിനെ പറ്റിയോ കാര്യമായ വിവരമൊന്നുമില്ലെന്ന നിക്കിന്റെ വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അയാളെ സംശയത്തിന്റെ നിഴലിലാക്കുന്നു. അടുക്കളയിലെ രക്തക്കറയും ആമി ആറ് ആഴ്ച്ച ഗര്‍ഭിണിയായിരുന്നുവെന്ന അവളുടെ സുഹൃത്തിന്റെ വെളിപ്പെടുത്തലും അഞ്ചാം വിവാഹവാര്‍ഷികത്തിനു ആമി ഭര്‍ത്താവിനോരുക്കിയ 'സര്‍പ്രൈസ് ട്രഷര്‍ ഹണ്ടിന്റെ' സൂചകളും നിക്കിനെ കൂടുതല്‍ കുരുക്കിലാക്കുന്നു.
ആദ്യ പകുതി പ്രധാമായും കുറ്റാന്വേഷണ ചിത്രമെന്ന പോലെ നീങ്ങുന്ന ഗോണ്‍ഗേള്‍ രണ്ടാം പകുതിയില്‍ ദാമ്പത്യത്തിന്റെ ഇടവഴികളെ കുറിച്ചുള്ള അന്വേഷണം ആകുന്നു . തന്നെ വഞ്ചിച്ച ഭര്‍ത്താവിനു ആമി കാത്തുവെച്ച പ്രതികാരം ചുരുളഴിയുമ്പോള്‍ സമൂഹം മുദ്രവെച്ച വിവാഹഉടമ്പടികള്‍ ഉള്ളിലൊതുക്കിയ ഇരുണ്ട ലോകങ്ങള്‍ പ്രേക്ഷകരെ ഭയപ്പെടുത്തുന്നു. ആമിയുടെ സ്വപ്ത്തിലെ നായകന് ആകാനുള്ള തന്റെ പ്രയത്ങ്ങള്‍ പരാജയപ്പെട്ടതിനെ പറ്റി നിക്കിന്റെ വിവരണങ്ങളും തന്റെ വിശ്വാസത്തെ വഞ്ചിച്ച പങ്കാളിയുടെ ക്രൂരതയെ കുറിച്ചുള്ള ആമിയുടെ ഓര്‍മകളും വ്യക്തിത്വങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യത്യസ്ത വഴികളിലേക്ക് വെളിച്ചം വീശുന്നു.
നിക്കായി ബെന്‍ ആഫ്ളെക്കും ആമിയായി റോസാമൊണ്ട് പിക്കെയും നിറഞ്ഞു നില്ക്കുന്നു . 'ഫൈറ്റ് ക്ളബ്ബിലും', 'സെവേനിലും ' 'സോഡിയാക്കിലും' കണ്ട അപരലോകം തന്നെയാണ് ഗോണ്‍ഗേളിലും ഫിഞ്ചര്‍ ഒരുക്കുന്നത്. മൂര്‍ച്ചയുള്ള എഡിറ്റിങ്ങാണ് ചിത്രത്തിന്റെ എടുത്തുപറയേണ്ട മറ്റൊരുസവിശേഷത. പ്രണയത്തിന്റെയും പങ്കുവെക്കലിന്റെയും മശാസ്ത്രം ചികയുന്ന സംഭാഷണങ്ങള്‍ ഓര്‍മയില്‍ നില്ക്കുന്നു,

Tuesday, October 21, 2014
കോഫിബൈറ്റും കാരാമില്‍ക്കും കിറ്റ്‌കാറ്റും...
വായിലിട്ടാല്‍ അലിഞ്ഞില്ലാതാവുന്ന മിഠായികള്‍ മാത്രമേ ഉണ്ണിക്കുട്ടന്‍ അതുവരെ കഴിച്ചിരുന്നുള്ളു. കോഫിബൈറ്റും ട്രിഫാനിയും കാരാമില്‍ക്കും ഒക്കെ അക്കൂട്ടത്തില്‍പ്പെടുന്നു.ലാക്റ്റോകിങ്ങ് മാത്രമാണ് അവനൊട് അല്‍പ്പം കടുപ്പം കാട്ടിയിരുന്നത്. കുറെ നേരം വായിലിട്ട് തുഴഞ്ഞാലും ലാക്റ്റോ അലിയില്ല. മഞ റാപ്പറില്‍ 'ലാക്റ്റോകിങ്ങ്' എന്ന കറുത്ത ഇംഗ്ളീഷ്അക്ഷരങ്ങള്‍. അലിഞ്ഞില്ലെങ്കില്‍ പിന്നെ 'കടുംപിടും' എന്ന് കടിച്ചുപൊട്ടിക്കേണ്ടി വരും ലാക്റ്റോകിങ്ങിനെ. 'പൂമ്പാറ്റ'യുടെ പുറംചട്ടയിലും മറ്റും ലാക്റ്റോയുടെ വര്‍ണ്ണചിത്ര പരസ്യങ്ങള്‍ അവന്‍ കണ്ടിരുന്നു. മല പോലെ കിടക്കുന്ന ലാക്റ്റോകിങ്ങ് കൂമ്പാരം കണ്ട് അന്തംവിട്ട് കണ്ണുതള്ളുന്ന കൊച്ചുസിംഹമായിരുന്നു ആ പരസ്യങ്ങളിലെ നായകന്‍..
തന്റെ ബെര്‍ത് ഡേയ്ക്ക് മൂന്നാം ക്ളാസില്‍ വിതരണം ചെയ്യാന്‍ ലാക്റ്റോകിങ്ങ് തന്നെ വേണമെന്ന് അച്ഛനോടവൻ വാശി പിടിച്ചതും ഇതൊക്കെ കൊണ്ടാണ്. ചെളിയില്‍ ചവിട്ടിയ പോലെ ഒറ്റയടിക്ക് 'പ്ളീ' എന്നാകുന്ന മിഠായികളേക്കാള്‍ കടുപ്പക്കാരായ ലാക്റ്റോ തന്നെയാണ് തന്റെ ബെര്‍ത്ത്ഡേയേക്ക് കൊടുക്കേണ്ടത്. ടീച്ചര്‍മാര്‍ക്ക് കൊടുക്കാന്‍ 'കിസ്മീ' ബാര്‍ തന്നെ വാങ്ങണമെന്നും അവനു നിര്‍ബന്ധമുണ്ടായിരുന്നു. 'കിസ്മി എല്ലാച്ചി', 'കിസ്മി കോഫി' എന്നിങ്ങനെ രണ്ട് രുചികളില്‍ 'കിസ്മീ ബാര്‍' കുട്ടികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചുവപ്പും പച്ചയും
നീറങ്ങളിലുള്ള ഈ മിഠായികള്‍ക്ക് വിലയും കൂടുതലായിരുന്നു. ലാക്റ്റോയ്ക്കും കോഫിബൈറ്റിനും ഒക്കെ 50 പൈസയുള്ളപ്പോള്‍ കിസ്മീയ്ക്ക് രണ്ട് രൂപയാണ് വില. അതില്‍ തന്നെ കിസ്മീ എലാച്ചിയ്ക്ക് തനി ഏലക്കായുടെ മണവും രുചിയും.
തൊട്ടപ്പുറത്തെ ബെഞ്ചിലിരുന്ന് ക്ളാസിലെ ഒന്നാംറാങ്കുകാരി രജനി യു. പിയും രണ്ടാം റാങ്കുകാരി അഫ്സ മുഹമ്മദും തമ്മില്‍ ചര്‍ച്ച ചെയ്യുന്നത് ഈ പറഞ്ഞ മിഠായികളെ കുറിച്ചല്ലെന്ന് അവനു അറിയാമായിരുന്നു. ഇത് അഫ്സയുടെ വാപ്പ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന മിഠായിയാണ്. ഇന്റര്‍വെല്‍ സമയമായത് കൊണ്ട് ക്ളാസില്‍ ഉണ്ണിക്കുട്ടും അഫ്സയും രജനിയും ഉള്‍പ്പടെ അഞ്ചോ ആറോ കുട്ടികള്‍ മാത്രമേയുള്ളു. അടുത്ത പിരീഡ് അരിത്തമറ്റിക്ക്സ് ആണ്. തലേന്ന് റംല ടീച്ചര്‍ ഹോംവര്‍ക്കായി തന്ന നാല് വഴികണക്കുകളില്‍ മൂന്നെണ്ണത്തിന്റെ ഉത്തരം മാത്രമേ ഉണ്ണിക്കുട്ടനു പിടിക്കിട്ടിയിരുന്നുള്ളു. ഒരുപാട് വഴികളിലൂടെ കയറിയിറങ്ങിയിട്ടും നാലാമത്തെ കണക്ക് അയയുന്ന മട്ടില്ല. റംല ടീച്ചറുടെ എണ്ണയിട്ട് മിനുക്കിയ ചൂരലും അതിന്റെ അറ്റത്തുള്ള റബ്ബര്‍ബാന്‍ഡിന്റെ കെട്ടും ഓര്‍ത്തപ്പോള്‍, അത് കൊണ്ടൊരെണ്ണം കിട്ടിയ പോലെ ഉണ്ണിക്കുട്ടന്‍ ഒന്നു ചൂളി. അതിനിടെയാണ് രണ്ട് ബെഞ്ചപ്പുറത്ത് നിന്നും അഫ്സ 'കിറ്റ്കേറ്റ് മിഠായി' എന്ന് രജിയോട് മന്ത്രിക്കുന്നത് കേട്ടത്. "വാപ്പ ഗള്‍ഫീന്ന് കൊണ്ടന്നതാ. ഉമ്മച്ചി കാണാതെ ഒരെണ്ണം ബാഗിലിട്ട് കൊണ്ടന്നതാ..''- എന്ന് പറഞ്ഞ് അഫ്സ ബേഗ് തുറക്കുന്ന നീമിഷത്തിലാണ് ഉണ്ണിക്കുട്ടന്‍ മുകളില്‍ പറഞ്ഞ അത്രയും കാര്യം ഓര്‍മ്മിച്ചത്. അതാ.. അഫ്സ ചുറ്റുംപാടും നോക്കുന്നു. അവള്‍ പിന്നോട്ടു നോക്കിയപ്പോള്‍, ഉണ്ണിക്കുട്ടന്‍ നോട്ടുബുക്കിലേക്ക് കൂടുതല്‍ തല കുമ്പിട്ടിരുന്നു. പെന്‍സിലിന്റെ അറ്റത്തെ റബ്ബര്‍കട്ടയില്‍ കടിച്ച് ചിന്തയില്‍ മുഴുകുന്നതായി അഭിനയിച്ചു . അതാ.. ബാഗിന്റെ കൊച്ചറയില്‍ നിന്നും അവള്‍ ഒരു കൊച്ചു ചുവന്നപായ്ക്കറ്റ് എടുക്കുന്നു. ശ്രദ്ധാപൂര്‍വ്വം മുകളിലെ ചുവന്നറേപ്പര്‍ ഊരിയെടുക്കുന്നു. അടിയില്‍ വെള്ളി നീറമുള്ള ഒരു പൊതി കൂടിയുണ്ട്. അഫ്സ ശ്രദ്ധാപൂര്‍വ്വം അത് ചീന്തിയെടുക്കുമ്പോള്‍, രജനി ചുവന്നറേപ്പര്‍ തിരിച്ചും മറിച്ചും നോക്കുന്നു. അതാ........നാല് ചോക്ളേറ്റ് ബാറുകള്‍...!.
അഫ്സ ഒന്നുകൂടി തിരിഞ്ഞുനോക്കിയപ്പോള്‍ നോട്ടുബുക്കില്‍ തല താഴ്ത്താനുള്ള സാവകാശം ഉണ്ണിക്കുട്ടനു കിട്ടിയില്ല. അവന്‍ എതിരെയുള്ള ചുവരിലോട്ട് നോക്കിയിരുന്നു. "ഒരു ബാര്‍ നിനക്ക്... ഒരെണ്ണം എനിക്ക് ....ബാക്കി ജാസിമ്മിനാ...... അവനാ പൊക്കത്തില്‍ നിന്നും എടുത്ത് തന്നതേ.. കൊടുത്തില്ലേല്‍ ഓന്‍ ഉമ്മച്ചിയോട് പറഞ്ഞുകൊടുക്കും''- അഫ്സയുടെ വിശദീകരണം രജനി തലയാട്ടി അംഗീകരിച്ചു. അഫ്സ ശ്രദ്ധാപൂര്‍വ്വം ഒരു കട്ട പൊട്ടിച്ച് രജനിക്ക് കൊടുത്തു. ഇരുവരും മിഠായി ചുണ്ടോടടുപ്പിച്ചപ്പോള്‍ ഉണ്ണിക്കുട്ടനു കൊതി സഹിക്കാനായില്ല... അവന്റെ വായില്‍ വെള്ളമൂറി. അവന്‍ ചാടിയെഴുന്നേറ്റ് ക്ളാസ് മുറിയ്ക്ക് പുറത്തിറങ്ങി.
'കിറ്റ്കേറ്റ്... കിറ്റ്കേറ്റ്'- മൂത്രമൊഴിക്കുന്നതിിടെ അവന്‍ മന്ത്രിച്ചു. വീട്ടിലെത്തി, അച്ഛനോട് ഈ പേര് തെറ്റാതെ പറയാന്‍ വേണ്ടി ഉണ്ണിക്കുട്ടന്റെ ഉള്ളം തുടിച്ചു. അപ്പോള്‍ പെട്ടെന്ന് എവിടെ നിന്നോ ഒരു മണിയടി ശബ്ദം പൊട്ടിവീണു. അവന്റെ ശ്രദ്ധപാളി. ട്രൌസറില്‍ മൂത്രം വീണു. അവന്‍ 'ഇച്ചിച്ചീ'- യെന്ന് പറഞ്ഞ് സങ്കടപ്പെട്ടു. അപ്പോള്‍ അടുത്ത പിരീഡായല്ലോയെന്നും നാലാമത്തെ വഴികണക്ക് ചെയ്തില്ലല്ലോയെന്നും റംല ടീച്ചര്‍ ഇപ്പോ വരുമല്ലോയെന്നും അവന്‍ ഓര്‍മ്മിച്ചു.
റംല ടീച്ചര്‍ ഹോംവര്‍ക്കായ വഴികണക്കുകള്‍ ഒരോന്നും ബോര്‍ഡില്‍ കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നു. ആദ്യത്തെ കണക്ക് പതിവുപോലെ രജനി ചെയ്തു. രണ്ടാമത്തെ കണക്ക് ചെയ്യാത്ത അശ്വിന്റെ കൈത്തലത്തില്‍ രണ്ട് തവണ ചൂരല്‍ വീണു. വിതുമ്പലോടെ അവന്‍ തന്റെ അടുത്ത് വന്നിരുന്നത് ഉണ്ണിക്കുട്ടന്‍ അറിഞ്ഞു. മൂന്നാമത്തെ കണക്ക് നിത്യ ചെയ്തു.നാലാമത്തെ കണക്ക് ചെയ്യാനായി 'ഉണ്ണിക്കുട്ടന്‍'- എന്ന് റംല ടീച്ചര്‍ വിളിച്ചു. ബോര്‍ഡില്‍ ചോക്കും കുത്തി നീന്നതല്ലാതെ, ഒരക്കം പോലും എഴുതാന്‍ ഉണ്ണിക്കുട്ടനു കഴിഞ്ഞില്ല....
ടീച്ചര്‍ പതിവ് രണ്ടിന് പകരം മൂന്ന് തല്ല് ഉണ്ണിക്കുട്ടനു കൊടുത്തു. ആദ്യത്തെ തല്ല് നന്നായി വേദിച്ചു. രണ്ടാമത്തെ തല്ലിന് മുമ്പ് കൈ പിന്നിലോട്ടു വലിച്ചതിനാണ് ഒരു തല്ല് എക്സ്ട്രാ കിട്ടിയത്. ബെഞ്ചില്‍ പോയി ഇരുന്നപ്പോള്‍, അവൻ കണ്ണീർ തുടച്ചില്ല.. മനസ്സ് അപ്പോഴും കിറ്റ്‌കാറ്റ് .....കിറ്റ്‌കാറ്റ്... എന്ന് മന്ത്രിച്ചു...
Wednesday, October 15, 2014
ഹൈദര്‍ - കശ്മീരിന്റെ വെളുപ്പും

അങ്ങനെ വിശാല്‍ഭരദ്വാജിന്റെ പുതിയ ചിത്രമായ 'ഹൈദര്‍' കണ്ടു. വിദേശ-ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഈ ചിത്രത്തെ കുറിച്ചുള്ള ഗംഭീര വിലയിരുത്തലുകള്‍ വായിച്ചിരുന്നു. കശ്മീരിലെ പ്രത്യേക രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തില്‍ ഷേക്ക്സ്പിയറിന്റെ 'ഹാംലറ്റ് ' അവതരിപ്പിച്ചിരിക്കുന്നു എന്നാണ് പൊതുവിലയിരുത്തല്‍.
'കാശ്മീര്‍. കാശ്മീര്‍' എന്ന് പറയുമ്പോള്‍ ദാല്‍ തടാകവും ഷിക്കാരകളും മഞ്ഞുമൂടിയ മലനിരകളും പൂക്കളും സുന്ദരികളും സുന്ദരന്‍മാരുമായ മനുഷ്യരും ഒക്കെകൂടി ഒരവിയല്‍ പരുവമാണല്ലോ ഇന്ത്യന്‍ ചലചിത്രങ്ങള്‍ കാലാകാലമായി പറഞ്ഞുപഠിപ്പിച്ചിരിക്കുന്നത്. നല്ലചൂടന്‍ ഗാനരംഗങ്ങള്‍ ചിത്രീകരിക്കാന്‍ വേണ്ട തണുപ്പുള്ള സ്ഥലം കൂടിയാണ് കാശ്മീര്‍. അതുമല്ലെങ്കില്‍ ഭരണകൂട ഭാഷ്യങ്ങള്‍ക്ക് അടിത്തറയേകാന്‍ വേണ്ട എന്‍കൌണ്ടറുകളും മാസ് എക്സിക്യൂഷുകളും ചിത്രീകരിച്ച് കൈയ്യടി വാങ്ങാവുന്ന പാട്രിയോട്ടിക്ക് ചലചിത്രങ്ങളുടെ ലാബാകും 'ഭൂമിയിലെ ഈ സ്വര്‍ഗം'. എന്നാല്‍ ഹൈദര്‍ ഒരു ചാപിള്ളയാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കൂട്ടവഞ്ചനയുടെ (mass betrayal ) കഥ. വ്യക്തിപരമായ വഞ്ചന.. സാമൂഹ്യ വഞ്ചന... രാഷ്ട്രീയ വഞ്ചന.... അങ്ങനെ നീളുന്ന വഞ്ചനകളുടെ മഞ്ഞ് പുതച്ച വഴികള്‍.. ഹിമവെണ്‍മയില്‍ ചിതറി വീഴുന്ന ചോരയ്ക്ക് തീക്ഷ്ണത കൂടും. ചാവേറുകള്‍ ജനിക്കുന്ന സാമൂഹ്യ-സാംസ്കാരിക ഗര്‍ഭപാത്രങ്ങളെ തേടിയുള്ള അന്വേഷണം കൂടിയാകുന്നു ഹൈദര്‍.
രാവിലെ മസ്ജിദുകളുടെ ഉച്ചഭാഷിണികളില്‍ നിന്നും അറിയിപ്പ്. ഐ ഡി കാര്‍ഡുകളുമായി സൈനികർക്കു മുന്നില്‍ ഹാജരാവുക. മഞ്ഞ് പുകയുന്ന ഒരു സുപ്രഭാതത്തില്‍ ഹൈദറുടെ പിതാവ് ഡോ. ഹിലാല്‍ മീറും (നരേന്ദ്ര ജാ) ഐഡി കാര്‍ഡുമായി ഇറങ്ങുന്നു. അയാള്‍ ഒറ്റയ്ക്കല്ല. നീളൻ രോമക്കുപ്പായങ്ങളണിഞ്ഞ് വെടിയുണ്ടകള്‍ നേരിടാൻ പരിചകള്‍ പോലെ ഐഡി കാര്‍ഡുകള്‍ നീട്ടിപ്പിടിച്ച് 100 കണക്കിന് കാശ്മീരികളുമുണ്ട്. e റൈഫിളുകള്‍ക്കും ബാരിക്കേഡുകള്‍ക്കും ഇടയിലൂടെ ആ പ്രയാണം കാണുമ്പോള്‍ തന്നെ തിരിച്ചറിയാം- ''ഇത് കൊള്ളേണ്ട ഇടങ്ങളില്‍ കൃത്യമായി കൊള്ളും''. സൈനികവാഹങ്ങള്‍ക്കുള്ളില്‍ മുഖം മറച്ചിരിക്കുന്ന പട്ടാളമേധാവി മുന്നിലെത്തുന്നവരെ അളന്നുമുറിച്ചുനോക്കും പിന്നെ തങ്ങളുടെ പട്ടികയില്‍ ഉള്ള ആളാണെങ്കില്‍ നീട്ടി ഒരു ഹോണടിക്കും. അയാളുടെ ജാതകം പിന്നെ അവര്‍ തിരുത്തിക്കുറിക്കും. അതാണ് നീതി . അതാണ് നിയമം..
ഹൈദറിന്റെ അമ്മയുടെ പേര് ഗസാല. തബു അവതരിപ്പിച്ച ഈ കഥാപാത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നെന്ന് പറയാം. ഗസാല കാശ്മീരാണ്. അല്ലെങ്കില്‍ കാശ്മീര്‍ ഗസാലയാണ്. ഭര്‍ത്താവിന്റെ തിരോധാനത്തിനു ശേഷം അയാളുടെ സഹോദരന്‍ ഖുറാമിന്റെ (കെ കെ മേനോൻ) ഭാര്യയാകേണ്ടി വരുന്ന ഗസാല. ഗസാലയും ഹൈദറും തമ്മിലുള്ള ബന്ധത്തിലുള്ള ഈഡിപ്പല്‍ എലമെന്റുകള്‍ സംവിധായകന്‍ പൊതിഞ്ഞുപിടിച്ചിട്ടുണ്ട്. എന്നാല്‍ ഹൈദറിനെ അവതരിപ്പിക്കുന്ന ഷാഹിദ് കപൂറും ഗസാലയെ അവതരിപ്പിച്ച തബുവും അവരുടെ കഥാപാത്രങ്ങളെ ആവിഷ്കരിച്ചിരിക്കുന്ന രീതി തന്നെ സംവിധായകന്റെ കണക്കുക്കൂട്ടലുകളെ വഞ്ചിച്ചിരിക്കുന്നു.

അച്ഛനെ വധിച്ച് അമ്മയെ സ്വന്തമാക്കിയ അമ്മാവാടുള്ള ഹാംലറ്റിന്റെ പ്രതികാരമാണ് ഡോ. ഹിലാല്‍ മീര്‍, ഗസാല, ഖുറാം, ഹൈദര്‍ എന്നീ കഥാപാത്രങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. എന്നാല്‍ പശ്ചാത്താലം കാശ്മീരാണെന്നതാണ് പ്രശ്നം . അപ്പോള്‍ കഥ വ്യക്തിപരമായ പ്രതികാരത്തിനും അപ്പുറത്തേക്ക് സഞ്ചരിക്കും. ഒരോ കഥാപാത്രങ്ങള്‍ക്കും പകരം വെക്കാന്‍ ചരിത്രം നമ്മുക്ക് മുന്നില്‍ മറ്റൊരാളെ നിര്ത്തി തരും . 'പ്രതികാരത്തിലൂടെ പ്രതികാരം മാത്രമാണ് ജനിക്കുന്നതെന്ന്'- ഈ സിനിമയിൽ ആവര്‍ത്തിക്കപ്പെടുന്ന ഒരു സംഭാഷണമാണ്. ക്ളൈമാക്സിലെ ഉഗ്രസ്ഫോടത്തിന്റെ മാറ്റൊലി കാഴ്ച്ചക്കാരെ വിടാതെ പിന്തുടരുന്നതിനുള്ള കാരണവും ഇത് തന്നെ.
ദേശീയഗാനം കേട്ടാല്‍ അറ്റന്‍ഷന്‍ അടിക്കാത്തവരെ പാഠം
പഠിപ്പിക്കണമെന്ന രാജ്യബോധം ഉള്ളവര്‍ ഹൈദര്‍ കാണാതിരിക്കുന്നതാണ് നല്ലത്.. അല്ലെങ്കില്‍ അവജ്ഞയോടെ പുച്ഛിച്ച് തള്ളുക. രാജ്യമെന്ന ഉത്തരക്കടലാസിന്റെ മാർജിനുകളിൽ ഒതുങ്ങിയ അക്കങ്ങളെ ആ രീതിയില്‍ കണ്ടാല്‍ മതിയാകും. കൂട്ടിയും കിഴിച്ചും കൃത്യം ഉത്തരം കിട്ടുമ്പോള്‍ മാര്‍ജിനുകളിൽ തിക്കിതിരക്കുന്ന അക്കങ്ങളെ അവഗണിക്കുക. അതിര്‍ത്തിരേഖകള്‍ ഇടിച്ചുതകര്‍ത്ത് അക്കങ്ങള്‍ ഉത്തരക്കടലാസിലേക്ക് പടരുന്നത് വരെ നമ്മുക്ക് സമയമുണ്ട്. Wednesday, October 1, 2014
( ''THE LIVES OF OTHERS''
NOVEL BY NEEL MUKHERJIEE )
ഒന്നാം അധ്യായം (സ്വതന്ത്ര പരിഭാഷ)
നടന്നതും നടക്കാനിരിക്കുന്നതുമായ സംഭവങ്ങളുടെ ഒരു വിവരണം നല്‍കണം എനിക്ക്.... കെട്ടുകഥകളും നുണകളും പാതിവെന്ത സത്യങ്ങളും നിഴല്‍ വീഴ്ത്തിയ വ്യത്യസ്തമായ സ്വരങ്ങള്‍ കേള്‍ക്കുമ്പോള്‍, നിനക്ക്, നിനക്ക് മാത്രം ഈ വിവരണത്തിലേക്ക് മടങ്ങിവരാം. സത്യം അറിയാം. ഇതു മാത്രമേ എനിക്ക് നിനക്ക് നല്‍കാനുള്ളു. പക്ഷേ, വായിച്ച് കഴിഞ്ഞ ശേഷം ഈ കത്തുകളെല്ലാം കത്തിച്ചുകളയാന്‍ മറക്കരുത്. ഈ കത്തുകളുടെയോ പത്രികകളുടെയോ ഒരുതുണ്ട് പോലും നിന്നില്‍ നിന്നോ നിന്റെ വീട്ടില്‍ നിന്നോ കണ്ടെടുക്കാന്‍ ഇടയാക്കരുത്. ഞാനിങ്ങനെ പറയാനുള്ള കാരണം നിനക്ക് പിന്നീട് മനസിലാകും...1912 വരെ കല്‍ക്കത്ത ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥനമായിരുന്നുവെന്ന കാര്യം അറിയാമോ?. കൊതുകുകള്‍ നുരച്ചിരുന്ന ചതുപ്പില്‍ നിന്നും ചെളിയില്‍ നിന്നും അവര്‍ കെട്ടിപ്പൊക്കിയതാണ് ഈ നഗരം.
ഇന്ന്, ഒരുവശത്ത് കൊട്ടാരസദൃശ്യമായ കെട്ടിടങ്ങളും കടകളും കല്‍മണ്ഡപങ്ങളും മറുവശത്ത് വിശാലമായ മൈതാനവും സ്ഥിതിചെയ്യുന്ന ചൌരംഗിയിലൂടെ നടക്കുമ്പോള്‍, മയോ റോഡില്‍ മസ്തകമുയര്‍ത്തി നില്‍ക്കുന്ന സ്മാരകം കാണുമ്പോള്‍ ഇതെല്ലാം തന്നെ ഒരു ചെറിയ ചീന്ത്, വലിച്ചു നീട്ടിയുണ്ടാക്കിയതാണെന്ന് പറയാന്‍ പറ്റുമോ?... ബ്രിട്ടീഷുകാര്‍ വ്യാഴവട്ടം മുമ്പ് രാജ്യം വിട്ടുപോയിരിക്കാം. പക്ഷേ, അവരുടെ 'കൈപ്പണികള്‍' എന്നന്നേക്കും നിലനില്‍ക്കും.
ചൌരംഗിയിലൂടെ അലഞ്ഞുതിരിയാനുള്ള അവസരം ഒരിക്കലും നിനക്ക് കിട്ടിയിട്ടുണ്ടാവില്ലെന്ന് എനിക്ക് അറിയാം. അതുകൊണ്ട് അല്‍പ്പം വിസ്തരിച്ച് അവയെല്ലാം ഞാന്‍ വര്‍ണ്ണിക്കാം. ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടലിന്റെ പ്രതാപമൊന്ന് മാത്രം അതിശയം കൊണ്ട് നിന്റെ വാ പൊളിക്കുമെന്ന കാര്യം എനിക്ക് ഉറപ്പാണ്. തെരുവിലേക്കിറങ്ങി, കല്‍ത്തൂണുകളുടെ നീണ്ട നിരയുണ്ട് ഈ ഹോട്ടലിനു. ചിലയിടത്ത് ഇടറോഡുകള്‍ ഈ തൂണുകളുടെ നിര മുറിച്ചുപോകുന്നു. ഒരുവശത്ത് കല്ലുകള്‍ പാകിയ ഈ വഴിത്താര ചൌരംഗി റോഡിലേക്കും ബെന്റിങ്ക് സ്ട്രീറ്റിലേക്കും നീളുന്നു. മറുവശത്ത്- ആഭരണങ്ങളും ഫാന്‍സി സാധനങ്ങളും മദ്യവും തുണികളും ആഡംബരവസ്തുക്കളും ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളും വാച്ചുകളും ഷാളുകളും ചവിട്ടികളും പരവതാനികളും വിളക്കുകളും കൊത്തുപണികളുള്ള മരപ്പെട്ടികളും പുരാവസ്തുക്കളും പൈസ കൊണ്ട് എന്തൊക്കെ വാങ്ങാമോ അതൊക്കെയും വില്‍ക്കുന്ന കടകള്‍ നിരന്നു നില്‍ക്കുന്നു. വില്‍പ്പന വസ്തുക്കളുടെ ഒരിക്കലുംമുറിയാത്ത ജലധാരായന്ത്രം പോലെ തോന്നും..
നിന്റെ കണ്ണഞ്ചിപ്പിക്കാനും നിന്നെ അന്ധയാക്കാനും പോന്നവ........... ഓള്‍ഡ് കോര്‍ട്ട് ഹൌസ് സ്ട്രീറ്റിന്റെ സാമാജ്യത്വ ഗരിമയില്‍ ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടല്‍ കുടികൊള്ളുന്നു. ഞാന്‍ നേരത്തെ പറഞ്ഞ തൂണുകളുടെ ആ നീണ്ട നിരയുടെ മുകളിലാണ് ഹോട്ടലിന്റെ ഒന്നാം നില. പുറത്തെ സാധാരണക്കാരുടെ കുത്തിയൊഴുക്കില്‍ നിന്നും അന്തസുള്ള അതിഥികളെയും താമസക്കാരെയും കുറച്ചടി ഉയര്‍ത്തിനിരത്താൻ ആണിതെന്നു തോന്നും.
ഗ്രേറ്റ് ഈസ്റ്റേണിലെ റൂമുകളുടെ അകം ഞാന്‍ കണ്ടിട്ടില്ല. ഭക്ഷണശാലയോ സല്‍ക്കാരമുറിയോ മദ്യശാലയോ കണ്ടിട്ടില്ല. ബ്രിട്ടീഷ് കിരീടമുദ്രയോടൊപ്പം "ചക്രവര്‍ത്തി തിരുമനസ്സിന്റെ സേവനാർ ര്‍ഥമെന്ന''- അടയാളങ്ങള്‍ ഇപ്പോഴും ചുവരില്‍ അവശേഷിക്കുന്ന കടകള്‍ കണ്ടിട്ടില്ല. മുറുക്കിക്കെട്ടിയ അരപ്പട്ടയും ഞൊറികളുള്ള ഉയര്‍ന്ന തലപ്പാവുകളും പിച്ചളകുടുക്കുകളും കഞ്ഞിപ്പശ മുക്കിയ യൂണിഫോമുകളും ഇട്ട്, മുഴുവന്‍ രാജചിഹ്ങ്ങളോടെയും കാണാവുന്ന ഭൃത്യന്‍മാര്‍ കുമ്പിട്ട് കൊണ്ടുവരുന്ന ചായ ഞാനോ നീയോ കുടിക്കാൻ ഇടയില്ല.പക്ഷേ, നന്നായി വേഷമിട്ടാല്‍, യൂണിഫോമിട്ട കാവല്‍ക്കാര്‍ക്കോ ജീവക്കാര്‍ക്കോ പന്തികേട് തോന്നാതിരുന്നാല്‍ അവിടെ മൊത്തമൊന്ന് ചുറ്റിത്തിരിയാം. ചരല്‍വിരിച്ച മുറ്റവും നീല നീന്തൽക്കുളവും കല്ലും മാര്‍ബിളും ചില്ലും പൂന്തോട്ടവും വൃത്തിയായി പരിപാലിച്ച പുല്‍തകിടിയും പൂക്കളും കാണാം.
പക്ഷേ, എന്നെ ബാധിക്കുന്ന വിഷയം ഇതൊന്നുമല്ല. ഇത്തരം കാര്യങ്ങളുടെ ചെറിയ സൂചന പോലും നിനക്ക് ഞാന്‍ തന്നല്ലോ. ഇനി,നിനക്ക് സ്വന്തമായി ഇതിനെക്കാൾ നന്നായി ഊഹിക്കാവുന്നതേയുള്ളു. ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടലിന്റെ ചുവരുകള്‍ക്കപ്പുറത്തുള്ള ലോകം. അതിന്റെ പടിവാതില്‍ക്കല്‍ തുടങ്ങുന്ന ഒരു ലോകം.....
ഒരു കഷ്ണം ചാക്കോ ടാര്‍പ്പായയോ പ്ലാസ്ടിക്കോ തുണിയോ പുതച്ച് ഭ്രൂണങ്ങളെ പോലെ ചുരുണ്ടുകൂടി കിടക്കുന്ന മനുഷ്യരുടെ ഒരു നിര നിനക്ക് അവിടെ കാണാം. ചെരുപ്പുകള്‍ തലയിണയാക്കി ശയിക്കുന്നവര്‍; അല്ലെങ്കില്‍ നേരം വെളുത്ത് നോക്കുമ്പോൾ അവ കാണില്ല. ചെരുപ്പില്ലാത്തവര്‍ കോണ്‍ക്രീറ്റിട്ട നടപ്പാതയില്‍ തല വെച്ച് കിടക്കുന്നു. തുളകള്‍ നിറഞ്ഞ മേല്‍വസ്ത്രം. മുഷിഞ്ഞ ലുങ്കികള്‍. കിടന്നുറങ്ങുമ്പോള്‍ ഇവയൂരി അവര്‍ മേലാസകലം പുതയ്ക്കും. ഉറക്കത്തിനിടയിൽ അവ സ്ഥാനം മാറും. തങ്ങളുടെ നാണം പുറംലോകത്തിനു പ്രദര്‍ശിപ്പിച്ച് അവര്‍ കിടന്നുറങ്ങും. വരള്‍ച്ചയില്‍ വിണ്ടുകീറിയ ഭൂമി പോലെ അവരുടെ കാല്‍പാദങ്ങള്‍. പുലരികളിലെ അതിശീതത്തില്‍ നിന്നും
രക്ഷ നല്കാൻ അവര്‍ക്ക് ഒന്നുമില്ല. അങ്ങേയറ്റത്തെ ക്ഷീണവും കണ്‍തടങ്ങളിലെ കറുപ്പും മരിച്ചവരെ പോലെ കിടന്നുറങ്ങുമ്പോഴും അവരുടെ മുഖങ്ങളില്‍ ഉറഞ്ഞുകൂടിയിരിക്കുന്നു. പത്തടി വ്യത്യാസമേയുള്ളു അവരും അതിസമ്പന്നതയുടെ ഒരു ലോകവും തമ്മില്‍. എന്നിട്ടും ആ ദൂരം അവരെ രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.പുല്‍ത്തകിടികളും പൂന്തോട്ടങ്ങളും നനക്കാന്‍ അകത്ത് ഒരുദിവസം ചെലവിടുന്ന വെള്ളമുണ്ടെങ്കില്‍ ഈ കിടക്കുന്നവരില്‍ ഒരോരുത്തര്ക്കും ഒരുമാസം സുഭിക്ഷമായി ശുദ്ധജലം കുടിക്കാം. മൈലുകള്‍ക്കപ്പുറത്തുള്ള പൊതുപൈപ്പിലേക്ക് നടക്കുന്ന വഴി, ദാഹത്താല്‍ പൊരിഞ്ഞ് ഇവര്‍ നിലം പൊത്തിയാല്‍, വഴിയേ പോകുന്ന നായ പോലും മൂത്രമൊഴിച്ച് ഇവരുടെ നാക്ക് നനക്കാന്‍ മിനക്കെടില്ലെന്ന കാര്യം തീര്‍ച്ചയാണ്.
റോഡരികില്‍ മൂത്രമൊഴിക്കും. ചെടിപ്പടര്‍പ്പിന്റെ മറവിലോ റെയില്‍വേട്രാക്കിലോ തൂറും. ഒരു മുറി 'ച്ഛാത്തുവോ' ഒരുനേരം അന്നമോ കിട്ടിയാലായി. ന്യൂ മാര്‍ക്കറ്റില്‍ പോയാല്‍, ഭാഗ്യമുണ്ടെങ്കില്‍- ആരെങ്കിലും തൊലിയോടു കൂടി വലിച്ചെറിഞ്ഞ പഴക്കഷ്ണമോ ഷിങ്കാരയുടെ അരികോ കിട്ടും. പണക്കാര്‍ വലിച്ചെറിഞ്ഞ അവശിഷ്ടട്ടത്തിനായി പിച്ചക്കാരുമായി തല്ലുകൂടും. പൈപ്പ് പൊട്ടിത്തെറിക്കുന്ന കറുത്ത നിറത്തിലുള്ള വെള്ളത്തില്‍ കുളിക്കും. ഞാന്‍ നിനക്ക് വായിച്ച് തന്ന ആ കവിതയിലെ വരികള്‍ ഓര്‍മിക്കുന്നുണ്ടോ...
"കവിതേ, ഞാന്‍ നിന്നോട് വിട പറയുന്നു
ഈ ലോകം മുഴുവന്‍ പട്ടിണിയിൽ പൊരിയുന്നു
ഇളംചെമ്പ് നീറമാര്‍ന്ന ചന്ദ്രനെ നോക്ക് -
ഒരു റൊട്ടിക്കഷ്ണം പോലെ തോന്നുന്നുവല്ലോ''
Wednesday, September 25, 2013
സര്‍ഫിങ്ങ്''നിലവില്‍ എത്ര നോവലുകള്‍ എഴുതുന്നുണ്ട്...?''- ഇയര്‍ ബഡ്സ് വലത്തേചെവിയുടെ ആഴങ്ങളിലേക്ക് പാതാളക്കരണ്ടി പോലെ നിക്ഷേപിച്ച് എസ്. പി പുരുഷോത്തമന്‍ ചോദിച്ചു.
"രണ്ടെണ്ണം. മാതൃരാജ്യം ആഴ്ച്ചപ്പതിപ്പില്‍ 'മരണത്തിന്റെ നിറം പച്ച', സമകാലീന കേരളം വാരികയില്‍ 'ജാംബവാന്റെ കാലത്ത്''- എഴുത്തുകാരന്‍ പരിക്ഷീണനായി മൊഴി കൊടുത്തു. അയാളുടെ കണ്ണുകള്‍ മേശപ്പുറത്ത് കിടന്ന വെള്ളകടലാസുകളിലേക്ക് നീണ്ടു. മുഖഭാവം കൂടുതല്‍ ദീനമായി.
"എത്ര കഥാസമാഹാരങ്ങള്‍ പുറത്തിറക്കി?''- ചെവിയിലെ ഖനനം ഉത്തരവാദിത്വത്തോടെ നിറവേറ്റുന്നതിനിടയില്‍ല്‍ എസ്. പി വീണ്ടും ചൂണ്ടലെറിഞ്ഞു.
"16''- ഒരു നിമിഷത്തെ ഇടവേളയ്ക്ക് ശേഷം എഴുത്തുകാരന്‍ മൊഴിഞ്ഞു. "ദൈവമേ...!!''- കറുപ്പ് നിറത്തില്‍ മുങ്ങിയ ബഡ്സിന്റെ അറ്റത്തേക്ക് നോക്കി പുരുഷോത്തമന്‍ നെടുവീര്‍പ്പിട്ടു. "കഴിഞ്ഞ മാസം മാത്രം നിങ്ങളുടെ ഇന്റര്‍നെറ്റ് സര്‍ഫിങ്ങിന്റെ ചരിത്രമാണിത്''- മേശപ്പുറത്ത് കിടന്ന കടലാസ്കെട്ടിലേക്ക് അലക്ഷ്യമായി വിരല്‍ ചൂണ്ടി എസ്.പി പരിചയപ്പെടുത്തി. എഴുത്തുകാരന്‍ വരണ്ട ചേതനയെ ഒരുമാത്ര നനയ്ക്കാന്‍ ഉമിനീര് ഇറക്കി.
"82 പോണ്‍ സൈറ്റുകളില്‍ നിങ്ങള്‍ പറ്റുപടിക്കാരനാണ്. 38 എണ്ണത്തില്‍ ഗസ്റ്റ്. കൃത്യമായ മേല്‍വിലാസമില്ലാത്ത കൊറെ സൈറ്റുകള്‍ വേറെ. യ്യൂടൂബിലെ ചൂടന്‍ രംഗങ്ങള്‍ വേറെ...''- മേശപ്പുറത്തിരുന്ന കുപ്പിയില്‍ നിന്നും ഒരു കവിള്‍ വെള്ളം വായിലേക്ക് പകര്‍ന്ന് എസ്.പി തുടര്‍ന്നു- "സൈബര്‍ സെല്ലിന്റെ കണക്കുകളാണ്. ജസ്റ്റ് വേരിഫിക്കേഷന്‍ വേണ്ടി എന്റെ മുന്നില്‍ വന്നു. നിങ്ങളുടെ പേര് .......................... എന്റെ മസിലുടക്കി. ഞാന്‍ ഈ പൊസ്തകങ്ങളൊന്നും വായിക്കുന്ന ടൈപ്പല്ല. പക്ഷേ കൊറേ നല്ല എഴുത്തുകാര്‍ എന്റെ പരിചയക്കാരാണ്''.
ചെവിഖനനത്തി താല്‍ക്കാലിക വിരാമം. എസ്.പി മേശവലിപ്പ് തുറന്ന് ഒരു തീപ്പെട്ടികോലെടുത്ത് ചുണ്ടിന്റെ അറ്റത്ത് കത്തിക്കാത്ത സിഗരറ്റ് പോലെ വെച്ച് തുടര്‍ന്നു- "സത്യത്തില്‍...നിങ്ങള്‍ക്ക് വേറൊരു പണിയുമില്ലേ...?''. ഭൂകമ്പത്തില്‍ ഇടിഞ്ഞുതകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും എത്തിാക്കുന്ന പുല്‍ക്കൊടി പോലെ എഴുത്തുകാരന്‍ തലഉയര്‍ത്തി.
"ഐ മീന്‍..കഞ്ഞി കുടിക്കാന്‍...?''- എസ്.പി ശവപ്പെട്ടിയിലെ അവസാന ആണി അടിക്കുന്ന ഹര്‍ഷത്തോടെ ചോദ്യം ബൂട്ട്സിട്ട് ഞെരിച്ചമര്‍ത്തി. നിഷേധാര്‍ഥത്തില്‍ എഴുത്തുകാരന്‍ തല വിറപ്പിച്ചു. "അപ്പോള്‍ എഴുത്തിന്റെ അസംസ്കൃത വസ്തു- വാക്ക് ശരിയല്ലേ?- തപ്പിയാണ് സ്വപ്നാടകന്‍ പോലെ നിങ്ങള്‍ ഈ മാതിരി സൈറ്റുകളില്‍ മുങ്ങിനടന്നത് അല്ലേ...?''-എസ്.പി തീപ്പെട്ടികൊള്ളി കത്തിച്ച് (ഹോ... അത് ഒരു സിഗരറ്റായി മാറി) അന്വേഷിച്ചു. എഴുത്തുകാരന്‍ നെറ്റിയില്‍ കൈചേര്‍ത്തു. ചെറിയൊരു പനിക്കോളുണ്ടെന്ന് മനസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടയില്‍, നാലും കല്‍പ്പിച്ച് പുരുഷോത്തമന്റെ ചുണ്ടിലെ കല്‍ത്തുമ്പ് നോക്കി- "യെസ്'' എന്ന് ഉരുവിട്ടു.
ഇടവേള
പിന്നീട് സംഭവിച്ചതൊക്കെ 15 മിിറ്റ് കഴിഞ്ഞാണ് എഴുത്തുകാര് പ്രകാശിതമായത്.
(15 മിനിറ്റുകള്‍ക്ക് മുമ്പ് -യെസ്' എന്ന് മൊഴിഞ്ഞതും, "................ മോനെ, നീയാര് ഷേക്ക്സ്പിയറോ...?. അവന്റെ ഒരു മറുഭാഷ. അവന്റെ ....... സാഹിത്യം'' എന്ന ആക്രോശം ജനിച്ചു 32 വര്‍ഷങ്ങള്‍ താണ്ടിയതിന്റെ ആയാസത്തോടെ അയാള്‍ ഓര്‍ത്തെടുത്തു. ഈ സീന്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യുന്നത്ി മുമ്പ് അയാള്‍ കസേര ഉള്‍പ്പടെ വലത്തേക്ക് വീണിരുന്നു)
"പോട്ടെ...ചിലപ്പോള്‍ എനിക്ക് പെട്ടെന്ന് ടെമ്പര്‍ കയറും. പിന്നെ രാജി (എന്റെ ഭാര്യ) പിടിച്ചാല്‍ പോലും നിക്കത്തില്ലേ...''- എഴുത്തുകാരന്റെ ഇടംചുമലില്‍ തട്ടി എസ്. പി പുരുഷോത്തമന്‍ കളി പറഞ്ഞു.
പൊലീസ് സ്റ്റേഷില്‍ നിന്നും വെളിയിലേക്ക് ഇറങ്ങുമ്പോള്‍ എഴുത്തുകാരന്‍ വിയര്‍ത്ത് പിണ്ടിയായിരുന്നു. ബസ്സ്റ്റാന്‍ഡിടുത്തെ സൈഡ്റോഡില്‍ നിന്ന് പോക്കറ്റില്‍ കരുതിയ ഒടിഞ്ഞുമടങ്ങിയ സിഗരറ്റ് ചുണ്ടിലേക്കെടുത്ത് കത്തിക്കുമ്പോള്‍ അയാള്‍ ഭീതിയോടെ ഇടംവലം നോക്കി.
( സന്ദര്‍ഭം അയാര്‍ഥം . കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരുമായി ബന്ധം)
Monday, October 15, 2012
'മുറിഞ്ഞു പോയ ജപമാല'
'മുറിഞ്ഞു പോയ ജപമാല'-ഈ വാക്കുകള്‍ എത്ര ഉദാത്തമാണ്. അടുത്തകാലത്ത് വായിച്ച വരികള്‍ക്കിടയില്‍ നിന്നും ഈ വാക്കുകള്‍ മാത്രം എന്തോ എന്റെ മനസില്‍ ഉടക്കി നില്‍ക്കുന്നു.
എന്തിലോ, ഏതിലോ തട്ടിയുടക്കി പൊട്ടിപോയൊരു പാവം ജപമാല. സാറാജോസഫിന്റെ 'ഒതപ്പ്' എന്ന നോവലിലെ നായിക മര്‍ഗലീത്തയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്കെവിടെ....?.'ആലാഹയുടെ പെണ്‍മക്കള്‍', 'മാറ്റാത്തി' എന്നീ നോവലുകളുടെ ചക്രം പൂര്‍ത്തിയായത് 'ഒതപ്പി'ലാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ എന്റെ വായനയില്‍ ആ ചക്രം ഇനിയും പൂര്‍ത്തിയായിട്ടില്ല. 'ഊരുകാവലി'ലും, 'ആതി'യിലും അത് വികസിക്കുന്നു. ഒട്ടും സങ്കീര്‍ണ്ണമല്ലത്. ഭൂമിയിലെ എല്ലാ ഗര്‍ഭപാത്രങ്ങളുടെയും മിടിപ്പ് അതിലറിയാം. ആഴങ്ങളില്‍ നിന്നും ഒരുറവ പൊട്ടുന്നത് പോലെ സ്വഭാവികവും നൈസര്‍ഗികവുമായ ഒരു പ്രതിഭാസം. പ്രകൃതിയും പ്രേമവും മനുഷ്യസ്നേഹവും രാഷ്ട്രീയവും ലിംഗനീതിയും സ്വയം മുദ്ര പതിപ്പിച്ച, ചവിട്ടിക്കുഴച്ച മണ്ണ്. അതില്‍ എന്തും മുളപൊട്ടും. ഭിന്നസ്വരങ്ങള്‍ കൂടികുഴഞ്ഞ്, അതിസാന്ദ്രമായൊരു മറുഭാഷ ഈ കൃതികളില്‍ ഉരുവപ്പെടുന്നു....മര്‍ഗലീത്തയും ഫാ. റോയ് ഫ്രാന്‍സീസ് കരീക്കനും യോഹന്നാന്‍ കശീശയും അഗസ്റ്റിനും കണ്ടെത്തുന്ന ലോകങ്ങള്‍ എത്ര അന്തരപ്പെട്ടിരിക്കുന്നു...അനുരാഗം ആനന്ദമാണെന്നും ആനന്ദമാര്‍ഗം ദൈവത്തിന്റെ വഴിയാണെന്നും തിരിച്ചറിയുന്നു. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒന്നിനും ആ ഭൂമികയില്‍ ഇടമില്ല. ഗര്‍ഭജലത്താലെന്ന പോലെ സര്‍വ്വവും ജ്ഞാനസ്നാനപ്പെടുന്ന സ്നേഹത്തിന്റെ പറുദീസയാണിത്. അരുവികള്‍ സ്നേഹയാനം തുടരുമ്പോള്‍, വിത്തുകള്‍ പലതും മൂളക്കത്തോടെ പൊട്ടി വിടരുമ്പോള്‍, കിളികള്‍ സങ്കീര്‍ത്തനം പൊഴിക്കുമ്പോള്‍ കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും പൂര്‍ണ വിരാമം കുറിക്കപ്പെടുന്നു. മണ്ണില്‍ ചാലിച്ച് പൂര്‍ണത കൈവന്ന വിശുദ്ധി എത്ര ഉദാത്തമാണ്....

Saturday, June 23, 2012
ചേച്ചിപൂച്ചകള്‍
ഞാനും ചേച്ചിയും ഒന്നിച്ചാണ് സ്കൂളില്‍ പോയിരുന്നത്. ഞാന്‍ പഠിച്ചിരുന്നത് കെവിആര്‍ ഹൈസ്കൂള്‍ ഷൊര്‍ണ്ണൂരിലും അവള്‍ പഠിച്ചിരുന്നത് സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂളിലുമായിരുന്നു. രണ്ടു സ്കൂളുകളോടും എനിക്കിഷ്ടമാണ്. വെള്ള ഷര്‍ട്ടും നീല പാന്റസുമണിഞ്ഞ് ഞാനും (ഏഴാം ക്ളാസിന് ശേഷം, അഞ്ചിലും ആറിലും ട്രൌസേഴ്സ്) ക്രീം ഷര്‍ട്ടും പച്ച പവാടയും അണിഞ്ഞ്, പച്ച റിബ്ബണ്‍ കൊണ്ട് മുടി പിന്നികെട്ടി അവളും അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തുന്നതിനിടയില്‍ ആരുമറിയാതെ ഞങ്ങള്‍ക്കിടയില്‍ ഒന്നും രണ്ടും മൂന്നും മഹായുദ്ധങ്ങള്‍ കഴിഞ്ഞിരിക്കും. എന്റെ കൈത്തണ്ടയില്‍ നിറയെ രക്തം പുരണ്ട ചന്ദ്രകലകള്‍ ഉദിച്ചിരിക്കും. പൂച്ച കൈപടം നിലത്തമര്‍ത്തുമ്പോള്‍ നീളുന്ന കൂര്‍ത്തനഖങ്ങള്‍ തന്നെയായിരുന്നു അവള്‍ക്കുമുണ്ടായിരുന്നത്. എനിക്ക് അവളെ പേടിയായിരുന്നു. നാലു വയസ് മൂപ്പുണ്ടെങ്കിലും ചേച്ചി എന്ന് വിളിക്കാന്‍ എനിക്ക് മടിയായിരുന്നു. അത് ഇന്നും തുടരുന്നു. ഇടംകൈയ്യന്‍ സ്പിന്‍ബോളര്‍ ബിനോയിയോ സിക്സറടിച്ച്, മുന്നോട്ട് വീണ മുടി പിന്നിലേക്ക് മാടിയൊതുക്കുന്ന സഞ്ജയ്യോ അവളെ കല്യാണം കഴിക്കണമെന്ന് ഞാന്‍ ആശിച്ചു. എന്നാല്‍ കൂര്‍ത്തനഖങ്ങളെ പേടിച്ച് അവളോട് അത് പറഞ്ഞില്ല.
മടക്കയാത്രകളില്‍ അവളുടെ കൂട്ടുകാരികളും ഉണ്ടാവും. ആസന്നമായ പരീക്ഷകളും പുതിയ ബോളിവുഡ് സിനിമകളും സഹപാഠികളെ കുറിച്ചുള്ള കുശുമ്പ് വര്‍ത്തമാനങ്ങളുടെയും ശബ്ദരേഖയായിരുന്നു ആ മടക്കയാത്രകള്‍. എന്ത് കേട്ടാലും അതെല്ലാം മുന്‍പേ അറിയാമെന്ന് ഭാവിക്കുന്ന സഹപാഠിയെ പറ്റിക്കാനായി 'ചിക്പഗ്' എന്ന ചോക്ളേറ്റ് കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതും കഴിഞ്ഞ തവണ അച്ഛന്‍ വിദേശത്ത് നിന്ന് വന്നപ്പോള്‍ ഒരു പെട്ടി 'ചിക്പഗ്' കൊണ്ടുവന്നിരുന്നെന്ന് അവള്‍ തിരിച്ചടിച്ചതും പറഞ്ഞ് അവര്‍ പൊട്ടിചിരിച്ചപ്പോള്‍ ഞാനും അതില്‍ പങ്കാളിയായി. ഒരോ കണക്ക് പരീക്ഷയും കഴിഞ്ഞ് അവരുടെ പക്കല്‍ നിന്ന് മോറല്‍സയന്‍സ് ടെക്സ്റ്റും സ്നേഹസേനയും ലൈബ്രറി പുസ്തകങ്ങളും കിട്ടിയിരുന്നു. ഒരോ കണക്കുപരീക്ഷയിലും വഴികണക്ക് തെറ്റി വലഞ്ഞ് സെന്റ്തെരേസാസില്‍ എത്തുന്ന എന്റെ സങ്കടക്കടല്‍ ഏറ്റുവാങ്ങിയതും അവരാണ്.അവരില്‍ ചിലരെ ഫെയ്സ്ബുക്കില്‍ നിന്ന് ഞാന്‍ കണ്ടെടുത്തിരിക്കുന്നു. എല്ലാവരും കുട്ടികളും കുടുംബങ്ങളുമായി സുഖമായിരിക്കുന്നു.
ഒരുനാള്‍ സ്കൂളില്‍ നിന്ന് മടങ്ങുന്നതിനിടയില്‍ 'ടര്‍ട്ടില്‍സ്' എന്നെഴുതിയ എന്റെ ബാഗിന്റെ പിന്നിലെ വള്ളി നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയുടെ വശത്തെ കൊക്കില്‍ കുടുങ്ങിയതും, നിലതെറ്റി റോഡിലേക്ക് വീണതും, ഒട്ടോ എന്നെ തട്ടിയിട്ടതും ഓര്‍മ വരുന്നു. തല പൊട്ടിയ എന്നേയും കൊണ്ട് ആശുപത്രിയിലേക്ക് ഓട്ടോ കുതിക്കുമ്പോള്‍ അവളുടെ കണ്ണുകളില്‍ നീര്‍ പൊടിയുന്നത് ഞാന്‍ കണ്ടു. എനിക്ക് അതില്‍ ആഹ്ളാദം തോന്നി.
ആശുപത്രിയിലെ തണുത്ത ഇടനാഴിയില്‍ എന്റെ കൈത്തണ്ടയിലേക്ക് അമ്മ കരുതലോടെ വെച്ച നവജാതശിശുവിന്റെ നെറ്റിയില്‍ നിറയെ കുരുന്ന് രോമങ്ങളുണ്ടായിരുന്നു. തിരിതുണി പോലെ കുഴഞ്ഞ കൈത്തണ്ടയിലെ വിരലുകളിലെ കുഞ്ഞുനഖങ്ങള്‍ എന്നെ ആഹ്ളാദിപ്പിച്ചു. ഒരോ വര്‍ഷവും എന്നെ ഭയപ്പെടുത്തുന്നു. മനസിന്റെ അടിത്തട്ടിലുള്ള ഏതോ ചില ഓര്‍മകള്‍ കൂടി മാഞ്ഞു പോകുന്നതിന്റെ അവ്യക്തമായ ആശങ്കയാണത്. ചേച്ചിപൂച്ചകളെ കുറിച്ചുള്ള ഓര്‍മചിത്രങ്ങള്‍ക്കും ബാധകമാണ് ഈ പ്രകൃതിനിയമം.

'നരക' പാര്‍ടി
അമല്‍നീരദ് ഈ കൊച്ചുകേരളത്തില്‍ ജനിക്കേണ്ട ആളായിരുന്നില്ല. അദ്ദേഹം ജീവിച്ചിരിക്കേണ്ട കാലഘട്ടവും ഇതാകേണ്ടിയിരുന്നില്ലെന്ന് പുതിയ സിനിമ 'ബാച്ച്ലര്‍ പാര്‍ടി' വ്യക്തമാക്കുന്നു. ചിലിയിലോ മെക്സികോയിലോ ഹോങ്കോങ്ങിലോ ചൈനയിലോ കുറഞ്ഞപക്ഷം ഹോളിവുഡിലോ ജനിച്ചിരുന്നെങ്കില്‍ മികച്ച ചിത്രത്തിനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം 'ബാച്ച്ലര്‍ പാര്‍ടി' നേടിയേനെ. ചിത്രം കാണുമ്പോഴും പുറത്തിറങ്ങുമ്പോഴും പ്രേക്ഷകര്‍ വിളിക്കുന്ന തെറിവിളികള്‍ കൂട്ടികിഴിച്ചാലും അടുത്തകാലത്തിറങ്ങിയ കലാപസൃഷ്ടികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് 'ബാച്ച്ലര്‍ പാര്‍ടി' തന്നെ. 'ബിഗ്ബി', 'സാഗര്‍ ഏലിയാസ് ജാക്കി', 'അന്‍വര്‍' തുടങ്ങി മലയാളസിനിമാചരിത്രത്തില്‍ കള്‍ട്ട് ക്ളാസിക് പദവി നേടിയെടുത്ത ചിത്രങ്ങള്‍ക്ക് ശേഷമാണ് അമല്‍ ബാച്ചിലര്‍മാരുടെ പാര്‍ടിയുമായി എത്തിയത്. 'ലൈഫ് ഈസ് എ ബോറിംഗ് ഹൈവേ, ജസ്റ്റ് ഓഫ് റോഡ് ഇറ്റ് ' എന്ന പരസ്യവാചകവുമായി ഇറങ്ങിയ സിനിമ കണ്ടിരിക്കേണ്ട സൌഭാഗ്യമുണ്ടായ പ്രേക്ഷകര്‍ ഹൈവേ പോയിട്ട് ഒരു വെട്ടുവഴിയിയെങ്കിലും മുന്നില്‍ കണ്ടിരുന്നെങ്കില്‍ ഇറങ്ങി ഓടിയേനെ. ഒരു പക്ഷേ 30 കൊല്ലങ്ങള്‍ക്ക് ശേഷം മലയാളസിനിമയിലെ അമൂല്യ സൃഷ്ടികളില്‍ ഒന്നായി ബാച്ച്ലര്‍ പാര്‍ടി വിലയിരുത്തപ്പെട്ടേക്കാം.
'വാളെടുത്തവന്‍ വാളാല്‍' എന്ന ബൈബിള്‍ വാചകമാണ് ചിത്രത്തിന്റെ മൂലം. അധോലോകവുമായി പൊക്കിള്‍ കൊടി ബന്ധമുള്ള നായകന്‍മാര്‍, അരയിലും, ഷൂസിലും ബെല്‍റ്റിനടിയിലും തോക്കുകളും ഗ്രനേഡുകളും ഒളിപ്പിച്ച് നടക്കുന്ന സ്ഫോടകശേഷിയുള്ള നായകന്‍മാര്‍, 'വാലാട്ടി പക്ഷികളെ' പോലെ എല്ലാം കുലുക്കി നടക്കുന്ന ഐറ്റംഗേളുകള്‍, 'അണ്ടര്‍വേള്‍ഡിനെ അണ്ടര്‍വെയറിനടിയില്‍' കൊണ്ടുനടക്കുന്ന പ്രതിനായകന്‍മാര്‍, അമല്‍നീരദ് ചിത്രങ്ങളുടെ ട്രേഡ്മാര്‍ക്കായ സ്ലോമോഷനുകള്‍......എല്ലാം ഈ പാര്‍ടിയില്‍ മോരും മുതിരയും പോലെ ഒത്തുചേര്‍ന്നിരിക്കുന്നു. 'ദി എക്സൈല്‍' എന്ന ഹോങ്കോങ്ങ് ചിത്രത്തിന്റെ കോപ്പിക്യാറ്റാണ് അമലിന്റെ പാര്‍ടിയെന്ന് ചില ദോഷൈകദൃക്കുകള്‍ പ്രചരിപ്പിക്കുന്നത് ഞാന്‍ വിശ്വസിച്ചിട്ടില്ല. കലാഭവന്‍മണി (അയ്യപ്പന്‍), ഇന്ദ്രജിത്ത് (ഗീവര്‍ഗീസ്), ആസിഫലി (ടോണി), ഫക്കീര്‍ (വിനായകന്‍), റഹ്മാന്‍ (ബെന്നി) എന്നീ ക്വട്ടേഷന്‍ സംഘങ്ങള്‍ മാറി മാറി പിടിക്കുന്ന ക്വട്ടേഷനുകളും അതിനിടയിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിന്റെ പ്രമേയം. ക്ളൈമാക്സില്‍ മൂന്നാംലോക മഹായുദ്ധത്തെ അനുസ്മരിപ്പിക്കുന്ന വെടിവെപ്പില്‍ എല്ലാ നായകന്‍മാരും കൊല്ലപ്പെടുന്നു. നരകത്തിലെത്തുന്ന നായകന്‍മാരും വില്ലന്‍മാരും നേരത്തെ അവിടെ സീറ്റ് ബുക്ക് ചെയ്ത നടി പത്മപ്രിയയുമായി 'കപ്പാ കപ്പാ കപ്പപുഴുക്ക്...' എന്ന പാട്ടും പാടി നൃത്തമാടുന്നതോടെ ചിത്രം കലാശിക്കുന്നു. വെള്ളിത്തിരയ്ക്ക് തീപിടിക്കുന്നു. നാട്ടുകാര്‍ ഇറങ്ങിയോടുന്നു. കൊട്ടക മുഴുവന്‍ കത്തി നശിക്കുന്നു....!!!!!!
ടുജി സ്പെക്ട്രം അഴിമതിയില്‍ നിന്നുള്ള കോടികണക്കിന് രൂപയുമായി കേരളം വഴി കടന്നുപോയ ട്രക്കിലെ അതികായനായ സെക്യൂരിറ്റിഗാര്‍ഡായി പൃഥ്വിരാജുമുണ്ട് ബാച്ച്ലര്‍ പാര്‍ടിയില്‍. സ്വന്തം കൈയ്യില്‍ നിന്ന് കാശു മുടക്കിയാണ് അമല്‍ ബാച്ച്ലര്‍ പിടിച്ചിരിക്കുന്നത്. അന്‍വറിന് പണമിറക്കിയ സഖറിയാസ് ബ്രദേഴ്സ് പിന്നീട് പതം പറഞ്ഞ് കേരളം മുഴുവന്‍ നടന്നത് ഓര്‍മിച്ചായിരിക്കണം അമല്‍ നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞത്. ചിത്രത്തിന് തിരക്കഥയെഴുതിയ ആര്‍ ഉണ്ണിയും സന്തോഷ് എച്ചിക്കാനവും ഒരു 100 നല്ല കഥ എഴുതിയാലേ ഈ 'തിരക്കഥാപാപം' അവരുടെ തലയില്‍ നിന്നും മാറുകയുള്ളു. രമ്യാനമ്പീശന്റെ ന്യൂജനറേഷന്‍ യാത്ര എങ്ങോട്ടാണെന്ന് ഞാന്‍ വിസ്മയിക്കുന്നു. വ്യത്യസ്ത സ്റ്റൈലിലുള്ള മധുപാന-ധൂമപാന രംഗങ്ങള്‍ ഒരുപിടിയുണ്ട് ചിത്രത്തില്‍. കത്രികയുമായി നോക്കിയിരിക്കുക മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്ത സേവനമെന്ന് വേദനയോടെ തിരിച്ചറിയുന്നു. രാഹുല്‍രാജ്- റഫീഖ് അഹമ്മദ് ടീമിന്റെ ഗാനങ്ങളാണ് ഏക ആശ്വാസം. വിവേക് ഹര്‍ഷന്റെ എഡിറ്റിങ്ങും നിലവാരം പുലര്‍ത്തി. തുടര്‍ന്നും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട് സുഹൃത്ത് അമല്‍നീരദിനെ ഇടനെഞ്ചോടു ചേര്‍ത്ത് പിടിച്ച് അഭിവാദ്യം ചെയ്യുന്നു.

Monday, June 18, 2012
നിറയുന്ന മധുചഷകങ്ങള്‍....
മദ്യപാനികളെ ക്ളാസ്-1, 2,3 എന്നിങ്ങനെ തരംതിരിക്കുകയാണ് രഞ്ജിതിന്റെ പുതിയ ചിത്രമായ 'സ്പിരിറ്റ്'. അഞ്ച് ലോക ഭാഷകള്‍ സംസാരിക്കുകയും ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കുകയും ലോകക്ളാസിക്കുകള്‍ എല്ലാം മനഃപാഠമാക്കുകയും ചെയ്ത രഘുനന്ദനന് കുടി ഒരലങ്കാരമാണ്. കുടിയന്റെ ആര്‍ഭാടങ്ങളും ആലഭാരങ്ങളും അയാള്‍ക്ക് ഇണങ്ങും. കവിയായ സമീറിന്റെ മദ്യപാനം സര്‍ഗാത്മകതയുടെ ഉണര്‍വിന് വേണ്ടിയാണ്. സ്വയം എരിഞ്ഞടങ്ങി കവിതയുടെ പൂക്കള്‍ വിടര്‍ത്തുന്നവന്റെ മദ്യപാനവും സിനിമയില്‍ പലയിടത്തും ന്യായീകരിക്കപ്പെടുന്നുണ്ട്. പ്ളംബര്‍ മണിയന്‍ ജീവിതത്തിലെ പുറമ്പോക്കുകാരനാണ്. ബീവറേജസ് ക്യൂവില്‍ മഴയും വെയിലും കൊണ്ട് കുത്തിനിന്ന് കുപ്പികള്‍ വാങ്ങുകയും ടോയിലറ്റിലെ വെള്ളം മിക്സ് ചെയ്ത് അടിക്കുകയും ഭാര്യയെയും മക്കളെയും കണക്കിന് പൂശുകയും ചെയ്യുന്ന മണിയന്റെ മദ്യപാനം ആഗോളപ്രശ്നമാണ്.
ബുദ്ധിജീവിയായ രഘുനന്ദനന് 25 കൊല്ലത്തെ മദ്യപാനം ഒറ്റ ഗാനരംഗം കൊണ്ട് തുടച്ചെറിയാന്‍ കഴിഞ്ഞപ്പോള്‍ പ്ളംബര്‍ മണിയന് റീഹാബിലേഷന്‍ സെന്ററില്‍ അഭയം തേടേണ്ടി വരുന്നു. മദ്യപാനത്തിന് എതിരെയുള്ള സന്ദേശം പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ ഗ്ളോറിഫൈഡ് മധുപാന രംഗങ്ങളാണ് ഹൈലൈറ്റ്. 'വീഞ്ഞ് കുപ്പിയിലാക്കിയ കവിതയാണെന്നും' മറ്റുമുള്ള ബുദ്ധിജീവി വചനങ്ങള്‍ മേമ്പോടിയാവും. ലോകോത്തര മദ്യങ്ങളുടെ ബോട്ടിലുകളെല്ലാം ഷോകേസില്‍ നിരത്തി വെച്ച്, ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി, മഞ്ഞ ടൈപ്പ്റൈറ്ററിന് മുന്നിലിരുന്ന്, തന്റെ മരണത്തോടെ മാത്രം പൂര്‍ത്തിയാവുന്ന 'സ്പിരിറ്റ്' എന്ന നോവല്‍ ടൈപ്പ് ചെയ്യുകയാണ് രഘുനന്ദന്‍. ഒ വി വിജയനും മാര്‍കേസും ബോബ് മാര്‍ളിയും ആരാധനാപാത്രങ്ങള്‍. ഈഗോയുടെ മൂര്‍ത്തിയാണ് അദ്ദേഹം. രാവിലെ കട്ടന്‍ചായ ഒഴിച്ച് രണ്ടെണ്ണം പിടിച്ചില്ലെങ്കില്‍ കൈ വിറയ്ക്കുന്ന ക്രോണിക് മദ്യപാനി. ചാനലില്‍ സെലിബ്രിറ്റി ചാറ്റ്ഷോ അവതരിപ്പിച്ച് പ്രേക്ഷകരെ ആനന്ദതുന്ദിലാരാക്കുന്നതിലും രഘുനന്ദന്‍ മുന്നിലാണ്. 'കള്ളു കുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്നും മറ്റുള്ളവരുടെ പുറത്ത് കയറി നിരങ്ങരുതെന്നു'മാണ് രഞ്ജിത്തിന് പറയാനുള്ളത്. 'ദിവസം രണ്ടെണ്ണം നീറ്റായി അടിച്ച് വീട്ടില്‍ പോകുന്നത് ആരോഗ്യത്തിനും ബുദ്ധിയ്ക്കും സര്‍ഗാത്മകതയ്ക്കും അത്യുത്തമമാണെന്ന്' വ്യംഗ്യം.
നായകന്‍മാര്‍ മറ്റുള്ളവരെ നന്നാക്കുന്ന പരിപാടി 'പ്രാഞ്ചിയേട്ടന്‍' മുതലാണ് രഞ്ജിത്ത് തുടങ്ങിയത്. പ്രാഞ്ചിയിലെ ബിജുമേനോന്‍ അവതരിപ്പിച്ച മയക്കുമരുന്ന് അഡിക്റ്റിന് പകരം നന്ദുവാണ് ലോക്കല്‍ കുടിയന്‍ പ്ളംബര്‍ മണിയനാവുന്നത്. മണിയന്റെ കണ്ണുകള്‍ രഘുനന്ദനന്‍ തുറപ്പിക്കുന്നതോടെ ചിത്രത്തിന് തിരശീല വീഴുന്നു.
മോഹന്‍ലാലാണ് സ്പിരിറ്റില്‍ സ്പിരിറ്റ് നിറയ്ക്കുന്നത്. തനിക്ക് എളുപ്പത്തില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന കഥാപാത്രത്തിനെ മള്‍ട്ടി ഡൈമന്‍ഷണല്‍ ആക്കിയത് ലാലിന്റെ മിടുക്കാണ്. കൈയും മനസും വിറയ്ക്കുന്ന അസല്‍ മദ്യപാനിയായി ലാല്‍ എല്ലാ ഫ്രെയിമിലും നിറഞ്ഞു. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം നന്ദുവിന്റേതാണ്. ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതി മുഴുവന്‍ നന്ദുവിന്റെ ചുമലിലാണ്. 90 ശതമാനം സീനുകളും ഇന്‍ഡോര്‍ ആയതിനാല്‍ മടുപ്പിക്കാത്തതിന്റെ ക്രെഡിറ്റില്‍ പാരി ക്യാമറാമാന്‍ വേണുവിന്. റഫീക്ക് അഹമ്മദിന്റെ വരികളും ഷഹബാസിന്റെ സംഗീതവും ഹൃദ്യം. തിരക്കഥയുടെ കാര്യത്തില്‍ രഞ്ജിത്ത് പിന്നിലേക്ക് പോയിരിക്കുന്നു. മധുവും ശങ്കര്‍രാമകൃഷ്ണനും ലെനയും കനിഹയും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. നാലുകാലില്‍ ഇഴയുന്ന ഒരു സമൂഹത്തിന് ലഹരിയില്‍ മുങ്ങിയ പാരിതോഷികമാണ് സ്പിരിറ്റ്.

Wednesday, June 13, 2012
'shanghai'- കാലഘട്ടത്തിന്റെ സ്വരം...
ദിബാകര്‍ ബാനര്‍ജിയുടെ 'ഷാങ്ങ്ഹായ്' ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് മികച്ച രാഷ്ട്രീയ സിനിമകളില്‍ ഒന്നാണ്. 12 കോടി നിര്‍മാണത്തിന് മുടക്കുകയും 8 കോടി മാര്‍ക്കറ്റിങ്ങിന് വേണ്ടി ചെലവിടുകയും ചെയ്ത 'ഷാങ്ങ്ഹായ്' ഈ കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. സമകാലീന ഇന്ത്യന്‍ അവസ്ഥയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്ന നിരവധി രംഗങ്ങളുള്ള ഈ സിനിമ ജനാധിപത്യത്തിന്റെ മൂല്യശോഷണത്തെ കുറിച്ചുള്ള സംവിധായകന്റെ വിയോജനകുറിപ്പാണ്.
'ഭാരത്നഗര്‍' എന്ന സാങ്കല്‍പ്പികനഗരത്തെ ആഡംബരത്തിന്റെ പര്യായമായ 'ഷാങ്ങ്ഹായ്' പറുദീസയായി മാറ്റിയെടുക്കാന്‍ കോര്‍പറേറ്റുകളും രാഷ്ട്രീയകക്ഷികളും കൈകോര്‍ത്തുണ്ടാക്കിയ അവിശുദ്ധസഖ്യം നടത്തുന്ന ഹീനമായ ചതുരംഗകളിയാണ് സിനിമ പ്രമേയവല്‍കരിക്കുന്നത്. എല്ലാ സ്വര്‍ഗത്തിനും കൊടുക്കേണ്ട വില ഇവിടെയും ജനങ്ങള്‍ കൊടുക്കേണ്ടി വരും. വീട്, ഭൂമി, സ്വാതന്ത്രം,ഉപജീവന മാര്‍ഗങ്ങള്‍. അങ്ങനെ 'ഷാങ്ങ്ഹായ്ക്ക്' വേണ്ടി പലതും ജനങ്ങള്‍ ത്യജിക്കേണ്ടി വരുമെന്ന് ചൂണ്ടികാണിച്ച് പ്രൊഫ. അഹമ്മദിയെ (പ്രൊസെന്‍ജിത്ത്) പോലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നതോടെ രക്തം മുക്കി എഴുതേണ്ട ചില രാഷ്ട്രീയചലനങ്ങള്‍ക്കാണ് കാലം വഴിയൊരുക്കിയത്.
ഇന്റര്‍നാഷണല്‍ ബിസിനസ് പാര്‍ക്കിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന പദ്ധതിയ്ക്ക് എതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിച്ച ശേഷം പ്രൊഫ. അഹമ്മദി ഓഡിറ്റോറിയത്തിന് പുറത്തേക്കിറങ്ങിയപ്പോള്‍ പാഞ്ഞു വന്ന ട്രക്ക് അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുന്നു. നൂറുകണക്കിനാളുകളും പൊലീസും നോക്കി നില്‍ക്കുമ്പോഴാണ് ട്രക്ക് അഹമ്മദിയെ ഇടിച്ച്തെറിപ്പിച്ച് ഇരുളിലേക്ക് മറഞ്ഞത്. അഹമ്മദിയ്ക്ക് നേരേയുണ്ടായത് കൊലപാതക ശ്രമമാണ് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥിനിയായ ശാലിനിയും (കല്‍ക്കി), ആ രാത്രിയിലെ നിര്‍ണ്ണായകമായ വീഡിയോ ഫൂട്ടേജ് കൈയ്യില്‍ വന്നു പെട്ട നീലചിത്ര ഛായാഗ്രാഹകനായ ജോഗിന്ദര്‍ പാര്‍മറും (ഇമ്രാന്‍ ഹഷ്മി), സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിയമിച്ച ടി എ കൃഷ്ണന്‍ (അഭയ് ഡിയോള്‍) അന്വേഷണ കമ്മീഷനും രംഗത്ത് എത്തുന്നതോടെ ഷാങ്ങ്ഹായ് വേഗം കൈവരിക്കുന്നു.
മികച്ച ഒരുപിടി രംഗങ്ങളുണ്ട് ഈ സിനിമയില്‍- പ്രൊഫ. അഹമ്മദിയ്ക്ക് നേരേയുണ്ടായ കൊലപാതകശ്രമത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്ന കൃഷ്ണന്‍ കമ്മീഷന്റെ മുറിയുടെ ഒത്തനടുക്ക് തൊട്ടടുത്ത മൈതാനത്ത് നിന്നും കുട്ടികള്‍ എറിഞ്ഞ ബാസ്ക്കറ്റ്ബോള്‍ വന്നു വീണപ്പോള്‍ ഉണ്ടായ നിശബ്ദതയ്ക്ക് മാനങ്ങള്‍ പലതാണ്. പ്രകൃതിയേയും പരിസ്ഥിതിയേയും ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കുന്ന ചോരകുടിയന്‍ നേതാക്കള്‍ ഫോണ്‍ എടുത്ത ഉടനെ 'ജയ് പ്രകൃതി' എന്ന് അഭിസംബോധന ചെയ്യുന്നത് രസകരമാണ്. എത്ര കഴുകിയാലും വൃത്തിയാകില്ലെന്ന പോലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടിച്ച്തുടക്കുന്ന ശിപായികള്‍ മിക്കവാറും ഫ്രെയിമുകളില്‍ നിറയുന്നതും ശ്രദ്ധേയം. അഹമ്മദിയ്ക്ക് നേരേയുണ്ടായ ആക്രമണങ്ങളെ കുറിച്ചുള്ള കൃഷ്ണന്‍ കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് 'for every action, there is an equal and opposite reaction' എന്ന മോഡി വചനമാണ് ഉന്നത പൊലീസുദ്യോഗസ്ഥന്‍ മറുപടിയായി നല്‍കുന്നത്.
നാടകീയതയില്ല. അതി വൈകാരികതയല്ല. ഇമ്രാന്‍ഹഷ്മിയും അഭയ് ഡിയോളും പ്രൊസെന്‍ജിത്ത് ചാറ്റര്‍ജിയും ഉള്‍പ്പടെയുള്ള താരനിര ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചത്. വാസ്ലിസ് വസ്ലിക്കോസിന്റെ 'z' എന്ന നോവലിനെ അാവലംബിച്ച് സംവിധായകന്‍ ഒരുക്കിയ തിരക്കഥ മികച്ചതാണ്. നമ്രതാറാവുവിന്റെ എഡിറ്റിങ്ങും നിക്കോസ് ആന്‍ഡ്രിസാകിസിന്റെ ക്യാമറയും വിശാല്‍ ശേഖറിന്റെ സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടുന്നു. ഭരണവര്‍ഗവും പ്രതിപക്ഷവും കൈകോര്‍ത്ത് പിടിച്ച കറുത്ത ഇടനാഴികളില്‍ ചീഞ്ഞളിയുന്ന ജനാധിപത്യത്തിന്റെ ജാതകമാണ് 'ഷാങ്ങ്ഹായ്'...

Friday, June 1, 2012
ഡയമണ്ട് നെക്ലേസ്.കണ്ടിരിക്കാന്‍ സുഖമുള്ള സിനിമയാണ് ലാല്‍ജോസിന്റെ 'ഡയമണ്ട് നെക്ലേസ്'. ചെറുകഥയുടെ ഒതുക്കമുള്ള മൂലകഥ, നല്ല തിരക്കഥ, നിലവാരമുള്ള സംഗീതം, അഭിനേതാക്കളുടെ മോശമല്ലാത്ത പ്രകടനം...തുടങ്ങി വാണിജ്യസിനിമയ്ക്ക് അനിവാര്യമായ ഘടകങ്ങള്‍ എല്ലാം കോര്‍ത്തിണക്കി കൊണ്ടാണ് ലാല്‍ജോസ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഒപ്പം ജോയ് ആലുക്കാസിന്റെയും മാക്സ് സൂപ്പര്‍മാര്‍ക്കറ്റിന്റെയും പരസ്യങ്ങള്‍ സിനിമയ്ക്കുള്ളിലേക്ക് ഫലപ്രദമായി സംയോജിപ്പിച്ച് കുറച്ച് 'തുട്ട്' ലാഭിക്കുകയും ചെയ്തു.
ദുബായില്‍ ഓങ്കോളജിസ്റ്റായ ഡോ. അരുണിന്റെ (ഹഫദ്ഫാസില്‍) അച്ചടക്കമില്ലാത്ത സാമ്പത്തികജീവിതം അനിവാര്യമായും അയാളെ കൊണ്ടെത്തിച്ച സാമ്പത്തികപ്രതിസന്ധികളാണ് 'ഡയമണ്ട് നെക്ലേസ്'. 'പ്ളാസ്റ്റിക് മണി'യുടെ ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മതിമറക്കുന്ന അരുണിനെയും കൂട്ടരെയും നേരിട്ട് അവതരിപ്പിക്കുന്ന ഗാനത്തിലൂടെ സിനിമ തുടങ്ങിയത് നന്നായി. ക്രെഡിറ്റ് കാര്‍ഡുകളുടെ ചീട്ടുകൊട്ടാരം തകര്‍ന്നത് പെട്ടെന്നായിരുന്നു. ബുര്‍ജ് ഖലീഫയിലെ ഫ്ളാറ്റില്‍ നിന്നും ലേബര്‍ക്യാമ്പിലേക്കുള്ള പതനം അയാള്‍ അര്‍ഹിച്ചതായിരുന്നു. ഹോസ്പിറ്റലിലെ നേഴ്സായ ലക്ഷ്മിയുമായി (ഗൌതമിനായര്‍) മാനസികമായും ശാരീരികമായും അയാള്‍ അടുത്തിരുന്നു. എന്നാല്‍ നാട്ടിലെത്തി അമ്മയുടെയും സാഹചര്യങ്ങളുടെയും നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ മറ്റൊരു വിവാഹം കഴിക്കുന്നു. മായയുമായി (സംവൃത) അയാള്‍ അടുക്കുന്നത് ഡോക്ടറും രോഗിയുമെന്ന നിലയിലാണെങ്കിലും ആ ബന്ധം മറ്റ് ചില തലങ്ങളിലേക്ക് അവരറിയാതെ വളരുന്നു. ബാങ്കുകള്‍ അരുണിന്റെ മേലുള്ള പിടി മുറുക്കുയാണ്. ഈ പ്രതിസന്ധിയിലാണ് 'ഡയമണ്ട് നെക്ലേസ്' ചിത്രത്തിലേക്ക് കടന്നുവരുന്നത്.
ബംഗാളി ഷോര്‍ട്ട്ഫിലിമാണ് ചിത്രത്തിന് പ്രചോദനം. 'സ്പാനിഷ് മസാല'യ്ക്ക് ശേഷം തകര്‍ന്നടിഞ്ഞ ലാല്‍ജോസിന്റെ മടങ്ങിവരവാണ് ഈ ചിത്രം. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയ്ക്ക് ഇന്റര്‍വെല്‍ വരെയെങ്കിലും ഒഴുക്കുണ്ട്. തിരക്കഥയിലെ 'ഫ്രെഷ്നസ്' എടുത്തു പറയേണ്ട ഘടകമാണ്. 'ന്യൂജനറേഷന്‍ സിനിമ' എടുക്കണമെന്ന് കരുതിക്കൂട്ടിയാണ് 'ഡയമണ്ട് നെക്ലേസ്' ഒരുക്കിയിരിക്കുന്നത്. ന്യായീകരിക്കാവുന്നതും അല്ലാത്തതുമായ ശാരീരിക വിട്ടുവീഴ്ച്ചകളും പുരുഷ വീക്ഷണത്തിന്റെ (മെയില്‍ ഗെയ്സ്) അതിപ്രസരമുള്ള സന്ദര്‍ഭങ്ങളും ഡയമണ്ട് നെക്ലേസിന്റെ മാറ്റുകുറയ്ക്കുന്നതും അതുകൊണ്ടാണ്. മായ എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായി വികസിപ്പിക്കാന്‍ തിരക്കഥാകൃത്തിനായിട്ടില്ല. അതോടൊപ്പം ലക്ഷ്മിയുടെ അമ്മയുടെ ഹോസ്പിറ്റല്‍ കെട്ടാനുള്ള നെട്ടോട്ടം അവിശ്വസനീയം. മനുഷ്യത്വമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാളത്തില്‍ ശ്രീനിവാസന്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളുവെന്ന ചിലരുടെ മുന്‍ധാരണ ഊട്ടി ഉറപ്പിക്കുന്നു സിനിമയിലെ 'വേണുവേട്ടന്‍'. പൊങ്ങച്ചക്കാരികളായ കൊച്ചമ്മമാരും നാട്ടിന്‍പുറത്തെ നന്‍മയും ഒരിക്കല്‍ കൂടി അഭ്രപാളിയിലെത്തിക്കാന്‍ ലാല്‍ജോസ് മറന്നില്ല.
'മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി' ഹഫദ്ഫാസില്‍ ചില 'ജെസ്റ്റുകള്‍' കൊണ്ടാണ് ഡോ. അരുണിനെ ഹൃദ്യമാക്കിയത്. പുതിയ കാലഘട്ടത്തില്‍ ഭാവങ്ങള്‍ വാരിവിതറി നാട്ടുകാരെ വെറുപ്പിച്ചിട്ട്കാര്യമില്ലെന്ന ബോധോദയമാണ് ഹഫദിനെ മുന്നോട്ടുനയിക്കുന്നത്. ഗൌതമിയുടെ വലിയ കണ്ണുകളും അവര്‍ക്ക് നല്‍കിയിരിക്കുന്ന ശബ്ദവും മനോഹരമാണ്. കലാമണ്ഡലം രാജ്ശ്രീയായി അനുശ്രീയുടെ പ്രകടനം പുതുമുഖ നടിയെ സംബന്ധിച്ച് സ്വപ്നതുല്യമായ അരങ്ങേറ്റമാണ്. ഇടയ്ക്കിടക്ക് മാല പിടിച്ച് നേരേയിടുന്ന നവവധുവിന്റെ ചേഷ്ടയും സംഭാഷണങ്ങളും ഓര്‍മ്മയില്‍ നില്‍ക്കുന്നു. "ആരോ മാന്ത്രികവടിയാല്‍ സൃഷ്ടിച്ച മായാനഗരം''-എന്ന് അരുണ്‍ വിശേഷിപ്പിച്ച ദുബായുടെ സൌന്ദര്യം മുഴുവന്‍ സമീര്‍താഹിറിന്റെ ദൃശ്യങ്ങളിലുണ്ട്. അതത് കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് സിനിമയെടുക്കാനുള്ള ലാല്‍ജോസിന്റെ വിജയമായേ ഡയമണ്ട് നെക്ലേസിനെ കണക്കാക്കേണ്ടതുള്ളു. പുതുതലമുറയുടെ തരംഗത്തിനൊത്ത് ലാല്‍ മാറിയോ എന്ന് കാത്തിരുന്ന് കാണേണ്ട കാഴ്ച്ചയാണ്.
Sunday, May 27, 2012
'റോസാദലങ്ങളും കുപ്പിചില്ലുകളും'
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'റോസാദലങ്ങളും കുപ്പിചില്ലുകളും' എന്ന പുസ്തകത്തിലൂടെ വിശ്വസാഹിത്യത്തില്‍ തനിക്കുള്ള അനുഭവപരിചയവും സൈന്‍ പ്രസിദ്ധീകരിച്ച 'എന്റെ പ്രദക്ഷിണ വഴികള്‍' എന്ന പുസ്തകത്തിലൂടെ പത്രപ്രവര്‍ത്തനത്തിലെ വിശാലമായ ഇടപെടലുകളും വിവരിച്ച എസ് ജയചന്ദ്രന്‍ നായര്‍ ഈ രണ്ട് മേഖലയ്ക്കും ചേരാത്ത ഇടപെടലിലൂടെയാണ് ഇപ്പോള്‍ ചരിത്രത്തിലിടം പിടിച്ചിരിക്കുന്നത്.
പത്രാധിപരുടെ കത്രിക ഉപയോഗിച്ച് ഒരു എഴുത്തുകാരനും അദ്ദേഹത്തിന്റെ വായനക്കാരും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധം മുറിച്ചു നീക്കിയ അദ്ദേഹത്തിന് താന്‍ ചരിത്രപരമായ ഒരു ഇടപെടല്‍ നടത്തിയതായി തോന്നിയിരിക്കണം. സര്‍ഗപരമായ ശേഷിയ്ക്ക് മുകളില്‍ രാഷ്ട്രീയമായ പക്ഷങ്ങള്‍ നോക്കി ചില പത്രാധിപന്‍മാര്‍ ഇടപെട്ടിരുന്നെങ്കില്‍ മലയാളസാഹിത്യത്തിന്റെ ചരിത്രം ഇതല്ലാതാവുമായിരുന്നു. പല മികച്ച കൃതികളും കാലത്തിന്റെ ചവറ്റുകുട്ടയില്‍ വീഴുമായിരുന്നു. കൈയെഴുത്ത് പ്രതികള്‍ക്ക് മേല്‍ പരന്ന് കിടന്ന് 'ഒരുപാട് ചാമ്പലുകള്‍ ഊതി യകറ്റി പ്രതിഭയുടെ കനല്‍'-കണ്ടെത്തുന്ന ഹര്‍ഷം എംടിയെ പോലെ മലയാളം ഓര്‍മ്മിക്കുന്ന ചില പത്രാധിപന്‍മാര്‍ കുറിച്ചിട്ടത് ഓര്‍ക്കുന്നു. രാഷ്ട്രീയത്തിന്റെയും ജാതിയുടെയും പക്ഷപാതപരമായ ഭൂതകണ്ണാടിയിലൂടെ നോക്കി ശീലിക്കുമ്പോഴാണ് ചില പത്രാധിപന്‍മാര്‍ സങ്കുചിതത്വത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ അഭയം കണ്ടെത്തുന്നത്. തികച്ചും നിഷ്പക്ഷമെന്ന് സ്വയം വിലയിരുത്തി എഴുതുന്ന വരികള്‍ക്കിടയില്‍ ഇത്തരക്കാര്‍ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ വെടിമരുന്ന് നിറയ്ക്കും.
'വാക്കിന്റെ സദാചാരമെന്ന' പേരില്‍ ദേശാഭിമാനിയില്‍ കവി എഴുതിയ ലേഖനമാണ് വാരികയുടെ പത്രാധിപരെ ചൊടിപ്പിച്ചത്. 'വിഖ്യാതമായ കൊലപാതകത്തെ' ന്യായീകരിക്കുന്ന ഒറ്റ വരി പോലും ഇല്ലാത്ത ആ ലേഖനം പക്ഷേ പത്രാധിപരുടെ കണ്ണടയിലൂടെ വായിച്ചപ്പോള്‍ 'കണ്ണില്‍ചോരയില്ലാത്ത' പക്ഷം പിടിക്കലായി. ചരിത്രത്തോട് നീതി പുലര്‍ത്താന്‍ താന്‍ ഇത്രയെങ്കിലും ചെയ്യേണ്ടേ...?- എന്ന അടിക്കുറിപ്പോടെ അദ്ദേഹം കാവ്യത്തെ അച്ചുകൂടത്തില്‍ നിന്നും തിരിച്ചുവിളിച്ചു. വിശാലമായ വായനാനുഭവമുള്ള പത്രാധിപരെന്നാണ് 'പച്ചകുതിര'യില്‍ എഴുതിയ പുസ്തകപരിചയത്തില്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ജി ഈ പത്രാധിപരെ വിശേഷിപ്പിച്ചത്. എന്നാല്‍ ആ വായനപരിചയത്തിന്റെ വെട്ടത്തില്‍ കാര്യങ്ങളെ നോക്കികാണാന്‍ അദ്ദേഹം തയാറായില്ല. സ്റ്റാലിനിസ്റ്റ് റഷ്യയെ കുറിച്ചും ബുള്‍ഗകോവിനെ കുറിച്ചും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിനെ കുറിച്ചും വാചാലനായ പത്രാധിപര്‍ക്ക് ന്യായീകരണമില്ലാത്ത ഈ സെന്‍സര്‍ഷിപ്പില്‍ അഭിമാനം കൊള്ളുന്നു. താന്‍ തന്റെ ദൌത്യം നിറവേറ്റിയെന്ന് ആശ്വസിക്കുന്നു. സ്വതന്ത്രവും നിഷ്പക്ഷവും എന്ന് പത്രാധിപര്‍ വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ വാരികയ്ക്കും ഇതിന്റെ ഖ്യാതി ചരിത്രം വീതിച്ചു നല്‍കട്ടെ എന്ന് ആശംസകളോടെ.

തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടിന് അനുസരിച്ച് എഴുതിയില്ലെങ്കില്‍ കവിതകളും കഥകളും ലേഖനങ്ങളും ഈ വിലാസത്തിലേക്ക് അയക്കേണ്ടതില്ല- പത്രാധിപര്‍ എന്ന ഒരു ചെറുകുറിപ്പ് അടുത്ത ലക്കം വാരികയില്‍ പ്രതീക്ഷിക്കുന്നു......ഒരു വായനക്കാരന്‍
punch ഇല്ലാത്ത ഹീറോ...
വിനോദ് ഗുരുവായൂരിന്റെ രചന, ഗോപിസുന്ദറിന്റെ സംഗീതം, കനല്‍ കണ്ണന്റെ സംഘട്ടനരംഗങ്ങള്‍, ഇവയെ എല്ലാം ഏകോപിപ്പിക്കുന്ന ദീപന്റെ സംവിധാനം ഈ ഘടകങ്ങള്‍ ഒത്തിണങ്ങിയപ്പോള്‍ പൃഥ്വിരാജിന്റെ പുതിയ സിനിമ 'ഹീറോ' ശരാശരിയ്ക്കും താഴെ ഒതുങ്ങി പോയി.
പൃഥ്വിരാജിന്റെ തടിമിടുക്കിനും അനൂപ്മേനോന്റെ മികച്ച പ്രകടനത്തിനും യാമി ഗൌതമിന്റെ സൌന്ദര്യത്തിനും ചിത്രത്തെ രക്ഷിക്കാനായില്ല.
ഇന്ത്യന്റുപ്പിയ്ക്ക് ശേഷം രണ്ടുനേരം വര്‍ക്ക്ഔട്ട് ചെയ്ത് പ്രതിദിനം 30 മുട്ടകള്‍ വിഴുങ്ങി ഒപ്പിച്ചെടുത്ത സ്റ്റാമിന മതിയായില്ല പൃഥ്വിയ്ക്ക് ഈ സിനിമയെ രക്ഷിക്കാന്‍. പുതിയ മുഖത്തിന് ശേഷം ചെറുപ്പക്കാരെ കോരിത്തരിപ്പിക്കാന്‍ 'ആക്ഷന്‍ പാക്ക്ഡ് സിനിമ' എന്ന ലക്ഷ്യവുമായി ഇറങ്ങിയ ദീപന് പിഴച്ചത് അതിനൊത്ത ഒരു കഥ തെരഞ്ഞെടുക്കുന്നതിലാണ്. സ്റ്റണ്ട് സീനുകളില്‍ ഡ്യൂപ്പ് കളിച്ച് നടന്ന ഒരാള്‍ സിനിമയിലെ ഹീറോയാകുന്നു എന്ന കഥാതന്തു ഒരു പക്ഷേ രസിപ്പിക്കുന്ന എന്റര്‍ടെയ്നര്‍ക്കുള്ള എല്ലാ വിഭവങ്ങളും കോര്‍ത്തിണക്കുന്ന സിനിമയാക്കി മാറ്റാമായിരുന്നു. പക്ഷേ വിനോദ് ഗുരുവായൂരിന്റെ സ്ക്രിപ്റ്റില്‍ അതിനുള്ള വെടിമരുന്നില്ലാതെ പോയി.
ആലയില്‍ ചുട്ടുപഴുത്ത ഇരുമ്പ് പോലെ രൂപാന്തരം സംഭവിച്ച പൃഥ്വിയാണ് 'ഹീറോ'യില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഈ ചെറുപ്പക്കാരന്റെ ധൈര്യവും ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാര്‍ഥതയും ഒരിക്കല്‍ കൂടി പ്രശംസിക്കേണ്ടിയിരിക്കുന്നു. പക്ഷേ, അത് മാത്രം പോരല്ലോ ഒരു സിനിമയെ വിജയിപ്പിക്കാന്‍. ചിത്രത്തില്‍ സംവിധായകന്റെ വേഷത്തിലെത്തിയ അനൂപ് മേനോന്റെ പെര്‍ഫോമന്‍സ് അസാധ്യം എന്ന് മാത്രം വിലയിരുത്താവുന്ന ഒരു ഇന്നിങ്ങ്സാണ്. കെട്ടഴിച്ചു വിട്ട അനൂപ്മേനോന്‍ വീണ്ടും വിസ്മയങ്ങള്‍ സൃഷ്ടിച്ചു. കണ്ടിരിക്കാം എന്ന ഒരൊറ്റ ഗുണമേ നായിക യാമി ഗൌതമിനുള്ളു. ചിത്രത്തിലെ പ്രതിനായകനായി എത്തിയ തമിഴ്നടന്‍ ശ്രീകാന്ത് തന്റെ ഭംഗിയും അഭിനയസാധ്യതയും ധൂര്‍ത്തടിച്ചു കളഞ്ഞു. 'പുതിയ മുഖം' തിരിച്ചടിക്കാന്‍ നിര്‍ബന്ധിതനായ ഒരു ചെറുപ്പക്കാരന്റ കഥയാണ്. എന്നാല്‍ ഹീറോയിലെ ടാര്‍സണ്‍ ആന്റണിയെ ആ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ദീപനായില്ല. ഗോപീസുന്ദറിന്റെ ബാക്ക്ഗ്രൌണ്ട് സംഗീതം അസഹനീയം എന്നേ വിലയിരുത്തനാവൂ. കനല്‍കണ്ണന്റെ സംഘട്ടന രംഗങ്ങളും നന്നായില്ല. തലൈവാസല്‍ വിജയ്, ടിനിടോം, ജാഫര്‍ ഇടുക്കി, നെടുമുടി വേണു എന്നിവര്‍ ശരാശരി പ്രകടനം നടത്തി.

Sunday, May 20, 2012
അരികെ so close............ഒരിക്കല്‍ പോലും പ്രണയിച്ചിട്ടില്ലാത്തവരാണോ പ്രണയത്തെ കുറിച്ച് കൂടുതല്‍ ആകുലരാകുന്നത്..?. ശ്യാമപ്രസാദിന്റെ 'അകലെ' കണ്ടിറങ്ങിയപ്പോള്‍ തോന്നിയതാണിത്.വെറും ശാരീരികമായ ആകര്‍ഷണം മാത്രമാണോ പ്രണയം?, അടുത്തിരിക്കുമ്പോഴാ അകന്നിരിക്കുമ്പോഴാ പ്രണയത്തിന് മാറ്റേറുന്നത്...?, ഒരു വ്യക്തിയെ പൂര്‍ണ്ണമായും മറ്റൊരു വ്യക്തിയിലേക്ക് പകരാനോ പകര്‍ത്താനോ കഴിയുമോ....?. പുറമേക്ക് ലളിതം. എന്നാല്‍ അതിസങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍.
'അരികെ' ഒരു ത്രികോണ പ്രണയകഥയാണ്. ലിംഗ്വിറ്റിക്സ് ഗവേഷകനായ ശന്തനു(ദിലീപ്), അയാളുടെ പൂര്‍വ്വവിദ്യാര്‍ഥിനി കല്‍പ്പന (സംവൃത), അവളുടെ അത്മാര്‍ഥ സുഹൃത്ത് അനുരാധ (മംമ്ത) എന്നിവരാണ് ത്രികോണത്തെ പൂരിപ്പിക്കുന്നത്.
കല്‍പ്പനയുടെയും ശന്തനുവിന്റെയും പ്രണയത്തിന് ഇടനിലക്കാരി അനുരാധയാണ്.കൌമാരത്തിലെ ഒരു മോശം അനുഭവം അനുരാധയെ പ്രണയ വിരോധിയാക്കുന്നു. 'ലോകത്തെ അവസാനത്തെ കാമുകനും കാമുകിയുമെന്ന്' ശന്തനുവിനെയും കല്‍പ്പനയെയും വിശേഷിപ്പിക്കുന്ന അനു ഇവരുടെ പ്രണയം വിജയിപ്പിക്കാന്‍ വേണ്ടി എന്ത് ത്യാഗം ചെയ്യാനും തയാറാണ്. പ്രണയസാഫല്യത്തിന് വേണ്ടി ഓടിനടക്കുന്ന ശന്തനുവിന് കല്‍പ്പനയുടെ ആത്മാര്‍ഥതയില്‍ സംശയം തോന്നുമ്പോള്‍ 'ഉറപ്പിനായി' അയാള്‍ ആശ്രയിക്കുന്നത് അനുരാധയെയാണ്. കല്‍പ്പനയുടെയും ശന്തനുവിന്റെയും സമാഗമങ്ങളിലും സംഭാഷണങ്ങളിലും അനുവും പങ്കാളിയാണ്. എങ്കിലും, കല്‍പ്പനയെ പൂര്‍ണ്ണമായും മനസിലാക്കുന്നതില്‍ അനുരാധയും ശന്തനുവും പൂര്‍ണ്ണമായും പരാജയപ്പെട്ടു. തൊട്ടടുത്ത് നിന്നപ്പോഴും ശന്തനുവിനും അനുരാധയ്ക്കും പരസ്പരം തോന്നിയ പ്രണയം കൈമാറുന്നതില്‍ അവര്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു.
സുനില്‍ ഗംഗോപദ്ധ്യായയുടെ കഥയ്ക്ക് ശ്യാമപ്രസാദ് തന്നെയാണ് തിരക്കഥ ഒരുക്കിയത്. ടെന്നസി വില്യംസിന്റെ ഗ്ളാസ്ഹൌസ് നാടകത്തിന്റെ ചലചിത്രഭാഷ്യമായ 'അകലെ'യുമായി താരതമ്യം ചെയ്യുമ്പോള്‍ 'അരികെ' എത്രയോ പിന്നിലാണ്. സിനിമ ഡീറ്റെയിലിങ്ങിന്റെ കലയായതിനാല്‍ തിരക്കഥയിലും വിശദാംശങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ശ്യാമപ്രസാദിന് അറിയാതെ അല്ല. പക്ഷേ 'അരികെ'യുടെ തിരക്കഥയില്‍ നിരവധി പോരായ്മകളുണ്ട്. ബംഗാള്‍ സിനിമയുടെ സുവര്‍ണ്ണകാല പാരമ്പര്യത്തിന്റെ ഊര്‍ജവും ആര്‍ജവവും ഉള്‍കൊണ്ടാണ് ശ്യാമപ്രസാദ് മുന്നോട്ടുനീങ്ങുന്നത്. അതിന്റെ പുതുമ 'അരികെ'യ്ക്കുണ്ട്. കഥാപാത്രങ്ങളെ ഉള്‍കൊള്ളുന്നതില്‍ മംമ്തയും സംവൃതയും വിജയിച്ചു. എല്ലാ സീനുകളിലും ഉണ്ടെന്ന് പറയാവുന്ന റോളാണ് മംമ്തയ്ക്ക്. സിനിമയെ താങ്ങി നിര്‍ത്തുന്ന പ്രകടനമാണ് അവരുടേത്. സംവൃതയുടെ അമ്മായിയായി എത്തിയ ഗായിക ചിത്രാഅയ്യരുടെ മികച്ചപ്രകടനമാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. പതിഞ്ഞ താളത്തില്‍ പോകുന്ന സിനിമയ്ക്ക് ചിത്ര നല്‍കുന്ന ചടുലത ആസ്വാദ്യമാണ്. ഇന്നസെന്റ്, ഊര്‍മ്മിള ഉണ്ണി, വിനീത്, മാടമ്പ് കുഞ്ഞുകുട്ടന്‍ തുടങ്ങി മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും നന്നായി. അഴഗപ്പന്റെ ദൃശ്യങ്ങളും ഔസേപ്പച്ചന്റെ ഈണവും പതിവുപോലെ സിനിമയ്ക്ക് മാറ്റ് കൂട്ടി. ശ്യാമപ്രസാദിന്റെ മികച്ച ചിത്രമെന്ന് വിലയിരുത്താന്‍ കഴിയില്ലെങ്കിലും എന്തോ ചില കാരണങ്ങളാല്‍ ഇഷ്ടം തോന്നുന്ന ഒരു സിനിമയാണിത്. 'അകലങ്ങളിലേക്ക് വേര്‍പിരിഞ്ഞു പോകുന്നവരുടെ അനുഭൂതിയാണ് 'അകലെ'. എന്നാല്‍ തൊട്ടടുത്ത് ഇരിക്കുമ്പോഴും തിരിച്ചറിയാതെ പോകുന്നവരുടെ കഥയാണ് 'അരികെ' എന്ന സംവിധായകന്റെ വാക്കുകള്‍ 50 ശതമാനമെങ്കിലും ശരിയായത് കൊണ്ടായിരിക്കാം അതെന്ന് തോന്നുന്നു.
Saturday, April 28, 2012
എന്റെ പാപ്പ.....
hemingwayയുടെ ലോകത്ത് നിന്ന് എന്നോ ഇറങ്ങിവന്ന കഥാനായകനെയാണ് അദ്ദേഹം പലപ്പോഴും അനുസ്മരിപ്പിച്ചത്. ആകാരവും ഉള്‍കാമ്പും മാനദണ്ഡമാക്കി താരതമ്യം ചെയ്യുമ്പോള്‍ ചിലപ്പോള്‍ നുരയുന്ന മധുചഷകവുമായി മുന്നിലിരിക്കുന്നത് സാക്ഷാല്‍ hemingway തന്നെയാണോ എന്ന മതിഭ്രമം എനിക്കുണ്ടായി. കൊച്ചി നഗരം എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ പാരിതോഷികമാണ് ഈ ബന്ധമെന്ന് മനസ് വീണ്ടും മന്ത്രിച്ചു. ഗുരുവാണോ സുഹൃത്താണോ സഹപാഠിയാണോ ഏറ്റവുമടുത്ത ബന്ധുവാണോ...?. ചില ചോദ്യങ്ങള്‍ക്ക് ജീവിതത്തില്‍ പ്രസക്തിയില്ലെന്ന് വീണ്ടും തിരിച്ചറിയുന്നു.
മഴ തകര്‍ത്തുപെയ്യുമ്പോള്‍ ഞങ്ങള്‍ ബസിന്റെ പിന്‍സീറ്റിലാണ്. ഫോര്‍ഷോര്‍ റോഡിലൂടെ കുലുങ്ങികുലുങ്ങി ബസ് പായുന്നു. കായല്‍തിരകള്‍ അഞ്ഞടിക്കുന്നുണ്ട്. ദൂരെ അപരിചിത നഗരങ്ങള്‍ പോലെ കപ്പലുകള്‍. 'നഗരമേ നിന്റെ വൈദ്യുതാലിംഗനം...'-എന്ന് ഉറക്കെ പാടാനുള്ള അദമ്യമാനന്ദം ഞാന്‍ ഉള്ളിലടക്കി. കൊച്ചിയുടെ ഈണത്തില്‍ അദ്ദേഹം എന്നോട് സംസാരിക്കുകയാണ്. അവിചാരിതമായ കപ്പല്‍ച്ചേതങ്ങളില്‍ മനസ് തകര്‍ന്നടിയുമ്പോള്‍ ആശ്രയിക്കാവുന്ന പേശീബലമുള്ള ആശ്രയം.
"ജീവിതത്തില്‍ ഒന്നിനോടും commitment ഇല്ലാത്തവനെ പേടിക്കണം. അവനവനോട് മാത്രം commitment ഉള്ളവനെ അതിനേക്കാളും പേടിക്കണം''- അദ്ദേഹം പറഞ്ഞു. മനസിലെ താളില്‍ ആ വാക്കുകള്‍ ബോധത്തിന്റെ പെന്‍സില്‍ കുറിച്ചിട്ടു.
ശാന്തസമുദ്രത്തിലൂടെ സൌമ്യയാനം നടത്തുന്ന ഏതോ ചെറിയകപ്പലില്‍ മലര്‍ന്ന് കിടന്ന് ആകാശത്തെ നോക്കുകയാണ് ഞാനെന്ന് ഞാന്‍ സങ്കല്‍പ്പിച്ചു. പായ്മരത്തില്‍ ഭാരമുള്ള, പേരറിയാത്ത ഒരു കടല്‍പക്ഷി വന്നിരുന്നതും, അതിന്റെ നിഴല്‍ എന്റെ നെഞ്ചില്‍ ഭൂപടം വരച്ചിട്ടതും ഞാന്‍ സ്വപ്നം കണ്ടു. കപ്പല്‍പായ കാറ്റുവളയ്ക്കുന്നതിന്റെ ഇരമ്പം കാതുകളില്‍ ചൂളംകുത്തി.
എപ്പോഴാണ് നാം ഒരാളെ നമ്മുക്ക് വേണ്ടപ്പെട്ടയാളെന്ന് മുദ്രകുത്തുന്നത്?. പ്രക്ഷുബ്ധമായ മനസുമായി ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവുമിരുന്ന് സംസാരിക്കുമ്പോള്‍ നമ്മുടെ പ്രശ്നങ്ങള്‍ ഒരോന്നും പറയാതെ അറിഞ്ഞ്, അതിനെ കുറിച്ച് സംസാരിക്കുന്ന ഒരാള്‍ എനിക്ക് വേണ്ടപ്പെട്ടവനാണ്. എന്നാല്‍, ഒരു മനസുകളെ മറിച്ചിട്ട മനശാസ്ത്രജ്ഞന്റെ ഹര്‍ഷം അവരുടെ കണ്ണുകളില്‍ ഉണ്ടാവില്ല. "നീ അതിനെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കേണ്ട കേട്ടോ. നിന്നെ കൊണ്ട് സാധിക്കും.''- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലുവര്‍ഷമായി ഞാന്‍ കൊച്ചിയിലാണ്. ജന്‍മനാടിനേക്കാള്‍ പൊക്കിള്‍ക്കൊടി ബന്ധം ഈ നാടുമായിട്ടാണ്. രക്തബന്ധത്തേക്കാള്‍ ആഴമുള്ള എന്റെ ചില ബന്ധങ്ങളും ഇവിടെയാണ്. രക്തബന്ധമുള്ളവര്‍ക്ക് കൂടുതല്‍ അറിയാമെന്ന കുഴപ്പമുണ്ട്. നമ്മുടെ പ്രശ്നങ്ങളെ അവര്‍ ലഘൂകരിക്കും. 'ഓ..ഇവനെ എനിക്കറിയില്ലേ...?'- എന്ന മുന്‍വിധി അവരുടെ വിലയിരുത്തലുകളില്‍ ചിലന്തിവല നെയ്യും. എന്നാല്‍ അപരിചിത സ്ഥലികളെ കുറിച്ച് ചോദിച്ചറിയാനും കണ്ടറിയാനും കേട്ടറിയാനുമുള്ള സുഹൃത്തുക്കളുടെ ആഗ്രഹമാണ് ഒരോ സൌഹൃദത്തിനും ആഴമേകുന്നത്. ചില സുഹൃത്തുക്കള്‍ എന്നെ വഞ്ചിച്ചപ്പോള്‍ നിര്‍ണ്ണായകസന്ദര്‍ഭങ്ങളില്‍ ആകസ്മികമായി ചിലര്‍ എന്നെ താങ്ങി നിര്‍ത്തി. അതിലൊന്നാണ് ഈ സാന്തിയാഗോ* യുമായുള്ള ബന്ധം. ഒരുപാട് സ്ഥലങ്ങള്‍ കാണിച്ചുതന്നു. ഒരുപാട് പേരെ പരിചയപ്പെടുത്തി. രാത്രികളില്‍ ലഹരിയുടെ തിരകളില്‍ ഞങ്ങളുടെ കപ്പല്‍ അപരിചിതഭൂഖണ്ഡങ്ങള്‍ തേടി. "ജനലും വാതിലും തുറന്നിട്ടാല്‍ കൊറേ വെളിച്ചം കയറു''-മെന്ന് അയാള്‍ പറഞ്ഞത് വീടിനെ കുറിച്ചല്ല എന്റെ മനസിനെ കുറിച്ചായിരുന്നു. കൊച്ചിയുടെ വശ്യമായ വന്യത അയാളുടെ ധമനികളില്‍ ഒഴുകുന്നുണ്ടെന്ന് ചിലപ്പോള്‍ എനിക്ക് തോന്നും. ഹെമിങ്ങ്വേയുടെ ചെല്ലപ്പേര് പാപ്പയെന്നാണ്. എന്റെ പാപ്പയാണ് കൊച്ചി എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ സമ്മാനം. ജീവന്റെ രസമുകുളങ്ങളെ അംഗീകരിക്കാനും ആസ്വദിക്കാനും എന്നെ പഠിപ്പിച്ചത് പാപ്പയാണ്. ഉപ്പ്രുചിയുള്ള കടല്‍ക്കാറ്റ് എന്റെ മനസിന് നല്‍കിയ സാന്ദ്രതയാണത്.
* അദ്ദേഹം സാങ്കല്‍പ്പികകഥാപാത്രമല്ല.
* സാന്തിയോഗോ, hemingway യുടെ കടല്‍ക്കിഴവന്‍.
Tuesday, April 24, 2012
പുസ്തകവില്‍പ്പനക്കാരന്‍
മുറിയിലെ പുസ്തകങ്ങള്‍ എല്ലാം വില്‍ക്കാന്‍ തീരുമാനിച്ചു. പലരും ചോദിച്ചു-"എന്തിനാണ് പുസ്തകങ്ങള്‍ വില്‍ക്കുന്നത്?. ഇത്രയും കഷ്ടപ്പാടായോ?.വീട്ടില്‍ തന്നെ നല്ലൊരു ലൈബ്രറി തുടങ്ങികൂടേ..?''.പക്ഷേ, ഈ ചോദ്യങ്ങള്‍ക്കൊന്നും എന്റെ ഉറപ്പിനെ അലിയിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്ന് കൊല്ലകാലമായി കൊച്ചിയില്‍ നിന്നും ഞാന്‍ വാങ്ങികൂട്ടിയ പുസ്തകങ്ങളാണ്. ലോകക്ളാസിക്കുകളും പള്‍പ്പ്ഫിക്ഷനും മെഡിക്കല്‍സയന്‍സും ഫോറന്‍സിക് വിജ്ഞാനവും അക്കൂട്ടത്തിലുണ്ട്. കട്ടിലിന് മുന്നിലെ ജനല്‍പടിയില്‍ എല്ലാം പല നിലകളായി കൂട്ടി വെച്ചിരിക്കുന്നു. രാവിലെ കണികാണാനും രാത്രി ഗുഡ്നൈറ്റ് പറയാനും എനിക്ക് പുസ്തകങ്ങള്‍ മാത്രമേ ഉള്ളു. ജനല്‍ പാളികള്‍ തുറന്നിട്ടാല്‍ പുസ്തകനിലകള്‍ക്ക് മുകളില്‍ ചിലപ്പോള്‍ നിലാവുദിക്കുന്നത് കാണാം.
ഉമ്പര്‍ട്ടോഎക്കോയും കാല്‍വിനോയും പാമുക്കും യോസയും നബാക്കോവും സി വി രാമന്‍പിള്ളയും ചന്തുമേനോനും വൈലോപ്പിള്ളിയും ഒത്തൊരുമിച്ച് ഈഗോയുടെ പിടിയിലകപ്പെടാതെ ഇവിടെ ഒരുമിച്ച് കഴിയുന്നു. കുറച്ച് പുസ്തകങ്ങള്‍ എന്റെ സഹപ്രവര്‍ത്തകന്റെ നാട്ടിലെ ലൈബ്രറിയ്ക്കായി കൊടുത്തു. പുസ്തകങ്ങളെല്ലാം പഴയ ബാഗില്‍ അടുക്കി വെക്കുമ്പോള്‍ ഞാന്‍ എന്തോ അമ്മയെ കുറിച്ചോര്‍ത്തു. കൈയ്യിലെ കാശ് മുഴുവന്‍ പുസ്തകം മേടിച്ച് കളയുന്നതിന് അവര്‍ പറയുന്ന ശകാരങ്ങളുടെ 'ലോഹലായിനി' ഇപ്പോഴും എന്റെ ചെവിയില്‍ തിളയ്ക്കുകയാണ്. പക്ഷേ പുസ്തകങ്ങള്‍ വില്‍ക്കാന്‍ പോകുന്നെന്ന് ഭീഷണി മുഴക്കിയാല്‍ അവരുടെ മട്ട് മാറും- "ഇനിയിപ്പോ അത് വിറ്റിട്ട് വേണം കഞ്ഞികുടിക്കാന്‍. അല്ലാതെ ഒറക്കം വരില്ല...''.കൈയ്യില്‍ പെട്ടെന്ന് പുനത്തിലിന്റെ 'മരുന്ന്' തടഞ്ഞു. അതൊന്ന് മറിച്ചുനോക്കിയപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. ഒരുപാട് പുസ്തകശാലകള്‍ കയറിയിറങ്ങി, ഏറ്റവും പ്രിയപ്പെട്ട പെണ്‍കുട്ടിയെ തേടിയലഞ്ഞ് കണ്ടെത്തുന്നത് പോലെയാണ് ഉമ്പര്‍ട്ടോഎക്കോയുടെ 'ഇന്‍ ദി നെയിം ഓഫ് റോസ്' ഞാന്‍ കണ്ടെത്തിയത്. അത് കണ്ടെത്തിയപ്പോള്‍ എനിക്കുണ്ടായ സന്തോഷം ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു. പോകുന്നിടത്തെല്ലാം പുസ്തകങ്ങള്‍ ചുമക്കുന്നത് പ്രയാസമുള്ള കാര്യമാണ്. എല്ലായിടത്തും അതിനുള്ള സ്ഥലമോ സൌകര്യമോ കാണണമെന്നില്ല. വീട്ടിലാണെങ്കില്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ വെക്കാന്‍ ഇടമില്ല. എല്ലാ ഷെല്‍ഫുകളിലും പുസ്തകങ്ങളാണ്. അവയെല്ലാം പൂപ്പല്‍ പിടിച്ച് നശിക്കുന്നു. ഈ വസ്തുതകളെല്ലാം ചൂണ്ടികാണിച്ച് ഞാന്‍ മനസിനെ ശാന്തമാക്കി.
പുസ്തകങ്ങള്‍ വാങ്ങാന്‍ ചെല്ലുമ്പോഴും വില്‍ക്കാന്‍ ചെല്ലുമ്പോഴും വായനക്കാരന് യാതൊരു പരിഗണനയുമില്ല. നല്ല പുസ്തകങ്ങള്‍ക്ക് വേണ്ടി ഞാന്‍ ആരോടും വിലപേശാറുമില്ല.(പൈറേറ്റഡ് കോപ്പി വില്‍ക്കുന്നവരോടൊഴിച്ച്).

'രണ്ടാംകൈ' പുസ്തകശാലയില്‍ തിരക്ക് കുറവാണ്. കിതച്ച്, വിയര്‍ത്ത് ഞാന്‍ പുസ്തകബാഗ് പെണ്‍കുട്ടിയുടെ ടേബിളിന് പുറത്ത് വെച്ചു. 'എന്തെല്ലാമുണ്ട് കാണട്ടേ...?' എന്ന ധാര്‍ഷ്ട്യം അവരുടെ മുഖത്ത് നിറഞ്ഞു. മുതലാളിയുമായി ഫോണില്‍ സംസാരിച്ച് അവര്‍ വിളംമ്പരം ചെയ്ത വില വളരെ കുറവാണ്. എന്നാലും ഞാന്‍ പുസ്തകങ്ങള്‍ വിറ്റു. ഓര്‍ഹന്‍ പാമുക്കിന്റെ 'ബ്ളാക്ക്ബുക്ക്', ഫോക്നറുടെ 'സൌണ്ട് ആന്‍ഡ് ഫ്യുറി', തുടങ്ങിയ പുസ്തകങ്ങള്‍ അവസാനനിമിഷം വില്‍പ്പനയില്‍ നിന്നും പിന്‍വലിച്ചു. ഫോക്നറുടെ 'ലൈറ്റ് ഓഫ് ഓഗസ്റ്റ്' വാങ്ങി. അതിന്റെ വില കിഴിച്ചുള്ള തുക കൈയ്യില്‍ വാങ്ങി. സാന്റിയാഗോറൊണ്‍ക്ളാഗിയോലോയുടെ 'റെഡ് ഏപ്രില്‍' വേണോ വേണ്ടയോ എന്ന സംശയത്തിലാണ് വില്‍പ്പനക്കാരി. പുസ്തകം വാങ്ങാന്‍ വന്ന ചെറുപ്പക്കാരന്റെ കണ്ണുകള്‍ അതിലുടക്കി. 'ഞാനെടുക്കുന്നു..'-അവന്‍ പറഞ്ഞു. അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. പുസ്തക വില്‍പ്പനക്കാരിക്ക് അത്ഭുതം. കാലിയായ ബാഗെടുത്ത് ഞാന്‍ പുറത്തേക്ക് നീങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷമായി സന്തോഷത്തോടെ ഞാന്‍ പുസ്തകം വായിച്ചിട്ടില്ല. ജോലിയുടെ ഭാഗമായും സഹജമായ കുരുത്തക്കേട് കാരണവും വളരെ വൈകി കൂടണയുകയും വളരെ വൈകി മാത്രം ഉണരുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വല്ലാതെ 'ഉത്തേജിതനാകുന്ന' സന്ദര്‍ഭത്തില്‍ മാത്രമാണ് വായന നടക്കുന്നത്. എന്നാലും വായനക്കാരനും പുസ്തകവും തമ്മിലുള്ള അദൃശ്യസംവാദത്തെ കുറിച്ച് എനിക്ക് ബോധ്യമുണ്ട്. വായിക്കാനല്ലെങ്കിലും പുസ്തകങ്ങള്‍ ഞാന്‍ വാങ്ങികൂട്ടുന്നു. എന്നെങ്കിലും അവ വായിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ലെന്ന വിശ്വാസമാണ് അതിന് കാരണം. ആ വിശ്വാസമാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും...
Thursday, April 19, 2012
മലയാളികളുടെ പ്രിയങ്കരനായ നടന്‍ ജോസ്പെല്ലിശേരിയുടെ മകന്‍ ലിജോ മലയാളത്തിലെ ഏറ്റവും മികച്ച പുതുതലമുറ സംവിധായകരില്‍ ഒരാളാണ്. അര്‍ഹിച്ച അംഗീകാരമോ ജനപ്രീതിയോ അയാള്‍ക്ക് ഇനിയും കിട്ടാത്തത് ഒരാസ്വാദകന്‍ എന്ന നിലയില്‍ എന്നെ സങ്കടപ്പെടുത്തുന്നു. ആഷിക്ക്അബു, അമല്‍നീരദ്, അന്‍വര്‍റഷീദ്, അരുണ്‍കുമാര്‍ അരവിന്ദ് തുടങ്ങി മികച്ച സംവിധായകരുടെ പട്ടികയില്‍ ഇടം കണ്ടെത്തിയ സംവിധായകരുമായി താരതമ്യപ്പെടുത്തിയാല്‍ ലിജോ ഇവരേക്കാള്‍ എത്രയോ മികച്ച സംവിധായകനാണെന്ന് അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങള്‍ 'നായകന്‍'(2010), സിറ്റിഓഫ് ഗോഡ് (2011) സാക്ഷ്യപ്പെടുത്തുന്നു. അതുല്യമായ 'ഫ്രെഷ്നസ്' ഈ സിനിമകളുടെ ഒരോ ഘടകത്തിലും നിറഞ്ഞുനില്‍ക്കുന്നു. ആഖ്യാനശൈലിയിലും ഫ്രെയിം കമ്പോസിഷനിലും അപാരമായ കൈയ്യടക്കവും പക്വതയും കൈമുതലായുള്ള ഈ ചെറുപ്പക്കാരനെ നമ്മുടെ സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ച അധികം വൈകാതെ കാണാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.
കഥകളി വേഷക്കാരനും അധോലോക നായകനുമായ വരദനുണ്ണിയുടെ കഥ പറയുന്ന 'നായകന്‍' പാടിപഴകിയ പ്രതികാരകഥ എത്ര വശ്യമായി അവതരിപ്പിക്കുന്ന സിനിമയാണ്. കണ്ടുപഴകിയ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും മിടുക്കനായ ഈ സംവിധായകന്റെ വീക്ഷണകോണില്‍ പുതുമയുടെ മാസ്മരികപരിവേഷം നേടിയെടുക്കുന്നതിന് സാക്ഷിയാവുന്നത് വിസ്മയകരമായ അനുഭൂതിയാണ്. ആഖ്യാനത്തിന്റെ അടരുകളിലെല്ലാം ഇയാള്‍ തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയിരിക്കുന്നു. ഈ സിനിമ ടിവിയിലാണ് ഞാന്‍ കണ്ടത്. തിയറ്റര്‍ സ്ക്രീനില്‍ 'നായകന്‍' കാണാന്‍ കഴിയാത്തതിന്റെ സങ്കടം കുറെനാള്‍ എന്നെ വേട്ടയാടി. 'പുറപ്പാടി'ല്‍ നിന്നും തുടങ്ങി 'കലാശ'ത്തില്‍ സമാപിക്കുന്ന ഈ സിനിമ ഒരു നവാഗത സംവിധായകനെ സംബന്ധിച്ചിടത്തോളം 'ഡ്രീം ഡെബ്യൂട്ട്' എന്ന് മാത്രം വിശേഷപ്പിക്കാന്‍ സാധിക്കുന്ന കലാസംരഭമാണ്. ലാറ്റിനമേരിക്കന്‍ സിനിമകളുടെ ഊര്‍ജപ്രവാഹവും ക്ളാസിക്കല്‍ കഥന പാരമ്പര്യത്തിന്റെ ചിട്ടവട്ടങ്ങളും വിളക്കിചേര്‍ത്ത് ഉരുവപ്പെടുത്തിയ ഈ സിനിമ മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച കൊമേഴ്സ്യല്‍ സിനിമകളില്‍ ഒന്നാണ്. നിഴലും വെളിച്ചവും കെട്ടുപിണയുന്ന കഥകളിയരങ്ങുകളും പ്രതിനായകന്റെ (സിദ്ദിഖ്) സഞ്ചാരവഴികളിലെ 'ഡീറ്റൈയില്‍ഡ് വിഷ്വലൈസേഷനും' ഈ സിനിമയുടെ ചൈതന്യം ഇരട്ടിയാക്കുന്നു. അച്ഛനും സഹോദരിയും കൊല്ലപ്പെട്ട വൃത്താന്തമറിഞ്ഞ് നാട്ടിടവഴിയിലൂടെ വരദന്‍ (ഇന്ദ്രജിത്ത്) ഓടിയടുക്കുന്ന സീനിന് ഇപ്പോഴും മനസില്‍ മങ്ങലേറ്റിട്ടില്ല.
മള്‍ട്ടിപ്പിള്‍ നരേഷന്റെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ 'സിറ്റിഓഫ് ഗോഡ്' ബോക്സ്ഓഫീസ് പരാജയമായതിന്റെ പേരില്‍ അതിന്റെ പിന്നില്‍ സഹകരിച്ച അണിയറപ്രവര്‍ത്തകരുടെ തീരാദുഃഖത്തില്‍ ഞാനും പങ്കാളിയാവുന്നു. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഈ സിനിമ കാണാനായിരുന്നു എന്റെ ദുര്യോഗം. കാരണം ആശിച്ച്,പിടിച്ച് തിയറ്ററില്‍ എത്തിയപ്പോള്‍ സിനിമാപോസ്റ്ററുകള്‍ മാറിയിരുന്നു. മൂന്നടരുകളായി ഒഴുകിയ ജീവിതകാഴ്ച്ചകളെ ബന്ധിപ്പിച്ച് സിനിമയുടെ എല്ലാ സാധ്യതകളും വിളക്കിചേര്‍ത്ത് ലിജോ 'സിറ്റി ഓഫ് ഗോഡ്' ഒരുക്കി. സിനിമാനിരൂപകരെല്ലാം വാഴ്ത്തിപാടിയെങ്കിലും മലയാളികള്‍ക്ക് പുതുമയുടെ ഈ നിറക്കൂട്ട് വായ്ക്ക് പിടിച്ചില്ല. 2011ലെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയില്‍ സിറ്റി ഓഫ് ഗോഡ് ഇടം കണ്ടെത്തി.
സിനിമ ചെയ്യാന്‍ ഡീറ്റൈയില്‍ഡ് ആയിട്ടുള്ള ഒരു കഥയോ നോവലോ ആവശ്യമില്ല. ദൃശ്യങ്ങളുടെ കലൈഡോസ്കോപ്പ് തിരിയുമ്പോള്‍ ചിലപ്പോള്‍ കഥയുടെ മാതൃക അതില്‍ തെളിഞ്ഞ് വന്നേക്കാം. പറഞ്ഞ് പറഞ്ഞ് 'ഓല പൊട്ടിയ' സിനിമാകഥകള്‍ പോലും ലിജോ ജോസ് പെല്ലിശേരിയ്ക്ക് ഒരു ഉജ്വല സിനിമയാക്കി മാറ്റാന്‍ സാധിക്കും. സംവിധായകന്‍ എന്ന നിലയില്‍ അയാള്‍ നേടിയെടുത്ത പാഠങ്ങളുടെയും സങ്കല്‍പ്പത്തിന്റെയും വിജയമാണത്. എനിക്ക് സംശയമില്ല, ഒരു നാള്‍ മലയാളസിനിമ ഈ ചെറുപ്പക്കാരന്റെ മുന്നില്‍ ശിരസ് നമിക്കും. അതിന് ഇനി താമസമില്ല. ലിജോയുടെ അടുത്ത സിനിമയ്ക്കായി സസ്നേഹം കാത്തിരിക്കുന്നു..................
Subscribe to:
Posts (Atom)